1 GBP = 103.87

അമ്മയില്‍ തിരിച്ചെടുക്കണമെങ്കില്‍ നടിമാര്‍ മാപ്പ് പറയണം, പ്രസിഡന്റിനെ പരസ്യമായി അധിക്ഷേപിക്കുന്നത് ഗുരുതരമായ സംഘടനാവിരുദ്ധ പ്രവര്‍ത്തനം; ഡബ്ല്യു.സി.സിക്കെതിരെ വിമര്‍ശനവുമായി കെ.പി.സി.സി ലളിത

അമ്മയില്‍ തിരിച്ചെടുക്കണമെങ്കില്‍ നടിമാര്‍ മാപ്പ് പറയണം, പ്രസിഡന്റിനെ പരസ്യമായി അധിക്ഷേപിക്കുന്നത് ഗുരുതരമായ സംഘടനാവിരുദ്ധ പ്രവര്‍ത്തനം; ഡബ്ല്യു.സി.സിക്കെതിരെ വിമര്‍ശനവുമായി കെ.പി.സി.സി ലളിത

താരസംഘടനയില്‍ നിന്ന് രാജിവെച്ച നടിമാരെ തിരിച്ചെടുക്കണമെങ്കില്‍ അവര്‍ മാപ്പ് പറയണമെന്ന് കെപിസിസി ലളിത. സംഘടനയുടെ പ്രസിഡന്റിനെ പരസ്യമായി അധിക്ഷേപിക്കുന്നത് ഗുരുതരമായ സംഘടനാവിരുദ്ധ പ്രവര്‍ത്തനമാണ്. അവരെ നടിമാര്‍ എന്ന് വിളിക്കുന്നത് കൊണ്ട് എന്ത് തെറ്റാണുള്ളത്. അനാവശ്യമായ ആരോപണമാണ് നടിമാര്‍ ഉന്നയിക്കുന്നത്.

ഏതെങ്കിലും വിധത്തിലുള്ള പ്രശ്‌നങ്ങള്‍ സംഘടനയിലുണ്ടെങ്കില്‍ അത് പുറത്ത് അല്ല പറയണ്ടേത്. അത് സംഘടനയില്‍ തന്നെ പറഞ്ഞ് പ്രശ്‌നം പരിഹരിക്കണം. അല്ലാതെ പൊതുസമൂഹത്തില്‍ സംഘടനയെ അപഹാസ്യപ്പെടുത്തരുത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒന്നും സംഘടനയുടെ കെട്ടുറപ്പീനെ ബാധിക്കില്ല. സംഘടനയില്‍ അംഗമായവര്‍ പ്രസിഡന്റിനെ ചീത്ത വിളിക്കുന്നത് ശരിയല്ല.

സംഘടനയില്‍ ഒരു പ്രശ്‌നം ഉണ്ടായാല്‍ കൈകൊട്ടി ചിരിക്കാനായി കാത്തിരിക്കുകയാണ് ചിലര്‍. ഇതു സംഘടനയില്‍ തന്നെ എല്ലാവരും സംസാരിച്ചാല്‍ തീരാവുന്ന രീതിയിലുള്ള പ്രശ്‌നം മാത്രമാണുള്ളത്. പുറത്ത് സംഘടനയുടെ ഉള്ളില്‍ നടക്കുന്ന കാര്യങ്ങള്‍ പറയാന്‍ പാടില്ല. എല്ലാവര്‍ക്കും അകത്ത് കയറാന്‍ നമ്മുടെ സംഘടനയോട് വന്ന് ക്ഷമ പറഞ്ഞാല്‍ മതിയെന്നും കെപിഎസി ലളിത കൂട്ടിച്ചേര്‍ത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more