1 GBP = 103.70
breaking news

അഫ്ഗാനിസ്താനില്‍ പ്രസിഡൻറ് തെരഞ്ഞെടുപ് മാറ്റിവെച്ചു

അഫ്ഗാനിസ്താനില്‍ പ്രസിഡൻറ് തെരഞ്ഞെടുപ് മാറ്റിവെച്ചു

അഫ്ഗാനിസ്താനില്‍ അടുത്ത വർഷം ഏപ്രിലില്‍ നടത്താൻ തീരുമാനിച്ച പ്രസിഡൻറ് തെരഞ്ഞെടുപ് മാറ്റിവെച്ചു . സാങ്കേതിക പിഴവുകളാണ് തെരഞ്ഞെടുപ്പ് മാറ്റിവെക്കാൻ കാരണമെന്ന് അധികൃതർ അറിയിച്ചു. ഒക്ടോബറില്‍ നടന്ന പാര്‍ലമെന്റ് തെര‍ഞ്ഞെടുപ്പില്‍ വളരെ വലിയ അക്രമസംഭവങ്ങളാണ് അഫ്ഗാനിസ്ഥാനില്‍ നടന്നത്.

വോട്ടിങ് മെഷിന്‍ ഉൾപ്പെടെ നിരവധി തെരഞ്ഞെടുപ്പ് സാമഗ്രിയകൾ അക്രമത്തില്‍ നശിപ്പിച്ചിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ ഏപ്രിലില്‍ നടക്കാനിരിക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ആവശ്യത്തിന് ഉപകരണങ്ങൾ ഇല്ലെന്ന് സ്വതന്ത്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. വോട്ടർ പട്ടിക സൂക്ഷ്മ പരിശോധനകൾക്ക് വിധേയമാക്കേണ്ടതുണ്ടെന്നും ബയോമെട്രിക്ക് ഐഡന്റിഫിക്കേഷൻ സിസ്റ്റം ജീവനക്കാരെ പരിശീലിപ്പിക്കേണ്ടതുണ്ടെന്നും മുഖ്യ തെര‍ഞ്ഞടുപ്പ് കമ്മീഷണർ അബ്ദുൾ അസീസ് ഇബ്രാഹ്മി പറഞ്ഞു. പ്രസിഡൻറ് തെരഞ്ഞെടുപ്പിന്‍റെ പുതിയ തീയതി പിന്നീട് അറിയിക്കും.

2014 ല്‍ നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ നിരവധി ആരോപണങ്ങളാണ് തെര‍ഞ്ഞെടുപ്പ് കമ്മീഷനെതിരെ ഉയർന്നത്. തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന് ഉൾപ്പെടെ നിരവധി വിവാദങ്ങളും ഉയര്‍ന്നിരുന്നു. പ്രധാന സ്താനർഥികളായ അഷ്റഫ് ഖനിയും അബ്ദുള്ള അബ്ദുള്ളയും വലിയ പ്രകടനമാണ് തെരഞ്ഞെടുപ്പില്‍ നടത്തിയത്. എന്നാൽ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോൾ അഷ്റഫ് ഖനി വിജയിച്ചു. ഇതിനെതിരെ അബ്ദുള്ള അബ്ദുള്ളയും അദ്ദേഹത്തിന്‍റെ പാർട്ടിയും പ്രക്ഷോഭം നടത്തി. ഒടുവില്‍ പ്രശ്ന പരിഹാരത്തിനായി അഷ്റഫ് ഖനിയെ പ്രസിഡന്‍റായും അബ്ദുള്ല അബ്ദുള്ള യെ ചീഫ് എക്സിക്യൂട്ടീവായും നിയമിക്കേണ്ടി വന്നു. എന്നാല്‍ അടുത്ത വർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more