1 GBP = 103.12

അത്യുന്നത കർദ്ദിനാൾ മാർ ആലഞ്ചേരി മുഖ്യ കാർമ്മികൻ. ബഥേലിൽ അനുഗ്രഹനിമിഷങ്ങൾ .സഭ ഏറ്റുവാങ്ങിയ സാക്ഷ്യവുമായി നാളെ രണ്ടാം ശനിയാഴ്ച കൺവെൻഷൻ.

അത്യുന്നത കർദ്ദിനാൾ മാർ ആലഞ്ചേരി മുഖ്യ കാർമ്മികൻ. ബഥേലിൽ അനുഗ്രഹനിമിഷങ്ങൾ .സഭ ഏറ്റുവാങ്ങിയ സാക്ഷ്യവുമായി നാളെ രണ്ടാം ശനിയാഴ്ച കൺവെൻഷൻ.

ബാബു ജോസഫ്

ബർമിങ്ഹാം :കത്തോലിക്ക സഭ ഏറ്റുവാങ്ങിയ സുവിശേഷ ദൗത്യത്തിന് പ്രകടമായ സാക്ഷ്യമേകിക്കൊണ്ട് കടന്നുവരുന്ന സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ.ജോർജ് ആലഞ്ചേരി ദിവ്യനാഥന്റെ തിരുപ്പിറവിയെ മുൻനിർത്തിയുള്ള ഡിസംബർ മാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിൽ മുഖ്യ കാർമ്മികനാവും. സെഹിയോൻ യൂറോപ്പ് ഡയറക്ടർ ഫാ.സോജി ഓലിക്കൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷന് അനുഗ്രഹ ആശീർവ്വാദമേകിക്കൊണ്ട് കർദ്ദിനാൾ മാർ.ജോർജ് ആലഞ്ചേരിക്കൊപ്പം ഗ്രേറ്റ് ബ്രിട്ടൺ രൂപത ബിഷപ്പ് മാർ.ജോസഫ് സ്രാമ്പിക്കൽ, മാഞ്ചസ്റ്റർ റീജിയൺ സീറോ മലബാർ ചാപ്ലയിനും പ്രമുഖ വചന പ്രഘോഷകനുമായ ഫാ.ജോസ് അഞ്ചാനിക്കൽ, അയർലണ്ടിൽനിന്നുമുള്ള സുവിശേഷപ്രവർത്തകൻ ജോമോൻ ജോസഫ് എന്നിവരും വചനശുശ്രൂഷ നയിക്കും.

കൺവെൻഷനെപ്പറ്റിയുള്ള പ്രോമോ വീഡിയോ ഇവിടെ കാണാം.

വിശ്വാസികൾക്ക് അനുഗ്രഹവർഷത്തിനായി ബഥേൽ സെന്ററിൽ ഒരുക്കങ്ങൾ പൂർത്തിയായി. കൺവെൻഷൻ പ്രത്യേക മരിയൻ റാലിയോടെ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും.
ഏറെ പുതുമകളോടെ ഇത്തവണയും കുട്ടികൾക്കും ടീനേജുകാർക്കുമായും പ്രത്യേക ശുശ്രൂഷകൾ ഉണ്ടായിരിക്കും.

കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും നാളെ ഡിസംബർ 8ന് രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു.

അഡ്രസ്സ് :

ബഥേൽ കൺവെൻഷൻ സെന്റർ

കെൽവിൻ വേ

വെസ്റ്റ് ബ്രോംവിച്ച്

ബർമിംങ്ഹാം .( Near J1 of the M5)

B70 7JW.

കൂടുതൽ വിവരങ്ങൾക്ക് ;

ഷാജി 07878149670.

അനീഷ്.07760254700

ബിജുമോൻ മാത്യു ‭07515 368239‬

Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്,

ടോമി ചെമ്പോട്ടിക്കൽ 07737935424.

ബിജു എബ്രഹാം ‭07859 890267‬

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more