1 GBP = 103.12

അടച്ചിട്ട സ്റ്റേഡിയത്തിലായാലും ഐ.പി.എല്‍ നടത്തുമെന്ന് ഗാംഗുലി

അടച്ചിട്ട സ്റ്റേഡിയത്തിലായാലും ഐ.പി.എല്‍ നടത്തുമെന്ന് ഗാംഗുലി

2020ല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടത്താന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് അറിയിച്ച് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. കാണികളെ ഒഴിവാക്കി അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്താനും ക്രിക്കറ്റ് ബോര്‍ഡ് തയ്യാറാകുമെന്നാണ് സംസ്ഥാന അസോസിയേഷനുകള്‍ക്ക് അയച്ച കത്തില്‍ ഗാംഗുലി വ്യക്തമാക്കിയിരിക്കുന്നത്.

‘ഐ.പി.എല്‍ ഈ വര്‍ഷം തന്നെ നടത്താനുള്ള സാധ്യമായ എല്ലാ വഴികളും ബി.സി.സി.ഐ നോക്കുന്നുണ്ട്. അടച്ചിട്ട സ്‌റ്റേഡിയത്തിലാണെങ്കില്‍ പോലും ടൂര്‍ണ്ണമെന്റ് നടത്തും. ആരാധകരും ഫ്രാഞ്ചെയ്‌സികളും കളിക്കാരും സംപ്രേക്ഷകരും സ്‌പോണ്‍സര്‍മാരുമെല്ലാം ഈ വര്‍ഷം തന്നെ ഐ.പി.എല്‍ നടക്കുമെന്ന പ്രതീക്ഷയിലാണ്’ എന്നാണ് ഗാംഗുലി സംസ്ഥാന അസോസിയേഷനുകള്‍ക്കയച്ച കത്ത് പറയുന്നത്.

ലോകത്തെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോര്‍ഡായ ബി.സി.സി.ഐയുടെ ഏറ്റവും വലിയ വരുമാന മാര്‍ഗ്ഗങ്ങളിലൊന്നാണ് ഐ.പി.എല്‍. 2017ല്‍ 16,347 കോടി രൂപയുടെ(2.55 ബില്യണ്‍ ഡോളര്‍) സംപ്രേക്ഷണ കരാറിലാണ് ബി.സി.സി.ഐ ഒപ്പുവെച്ചത്. ഈ വര്‍ഷം ഐ.പി.എല്‍ നടന്നില്ലെങ്കില്‍ കുറഞ്ഞത് നാലായിരം കോടി രൂപയെങ്കിലും ഈയിനത്തില്‍ ബി.സി.സി.ഐക്ക് നഷ്ടമാകും.

ഏഷ്യ കപ്പ്, ടി20 ലോകകപ്പ്, ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയ ടൂര്‍ണ്ണമെന്റുകളും നിരവധി പരമ്പരകളും റദ്ദാക്കലിന്റെ വക്കലില്‍ നില്‍ക്കേ വിദേശ കളിക്കാരെ കൂടി ഉള്‍പ്പെടുത്തി ഐ.പി.എല്‍ നടത്തുകയെന്നതിന് വെല്ലുവിളികള്‍ ചെറുതല്ല. അതേസമയം കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇക്കുറി ഐ.പി.എല്‍ നടക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക കേന്ദ്ര സര്‍ക്കാരാണെന്ന് കായികമന്ത്രി കിരണ്‍ റിജിജു പറഞ്ഞിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more