1 GBP = 103.33

അഞ്ചു കോടിയും ഉന്നതപദവിയും വാഗ്ദാനം ചെയ്ത് ബിഷപ്പ് പരാതി ഒത്തുതീർക്കുവാൻ ശ്രമിച്ചുവെന്നത് വ്യാജം; ജലന്ധർ രൂപത

അഞ്ചു കോടിയും ഉന്നതപദവിയും വാഗ്ദാനം ചെയ്ത് ബിഷപ്പ് പരാതി ഒത്തുതീർക്കുവാൻ ശ്രമിച്ചുവെന്നത് വ്യാജം; ജലന്ധർ രൂപത

കോ​ട്ട​യം: ബി​ഷ​പ് ഫ്രാ​ങ്കോ മു​ള​ക്ക​ലി​നെ​തി​രാ​യ പ​രാ​തി ഒ​ത്തു​തീ​ർ​ക്കാ​ൻ അ​ഞ്ചു​കോ​ടി രൂ​പ വാ​ഗ്ദാ​നം ചെ​യ്​​തെ​ന്ന പ്ര​ചാ​ര​ണം വ്യാ​ജ​മാ​ണെ​ന്ന്​ ജ​ല​ന്ധ​ര്‍ രൂ​പ​ത. ബി​ഷ​പ്പി​നെ​തി​രെ തെ​റ്റാ​യ പ്ര​ചാ​ര​ണ​ങ്ങ​ള്‍ ചി​ല​ര്‍ ന​ട​ത്തു​ക​യാ​ണെ​ന്നും രൂ​പ​ത വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

ബി​ഷ​പ്പി​​​െൻറ ഭാ​ഗ​ത്തു​നി​ന്നോ അ​ദ്ദേ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രി​ല്‍നി​ന്നോ ഇ​ത്ത​ര​ത്തി​ൽ ഒ​രു​നീ​ക്ക​വും ഉ​ണ്ടാ​യി​ട്ടി​ല്ല. കേ​സ് തീ​ര്‍ക്കാ​ന്‍ അ​ഞ്ച​​ു​കോ​ടി​യും ഉ​ന്ന​ത സ്​​​ഥാ​ന​വും എ​ന്ന ത​ര​ത്തി​ൽ മ​ല​യാ​ള മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന വാ​ർ​ത്ത തെ​റ്റാ​ണ്. ഇ​ത്​ പ​ച്ച​ക്ക​ള്ള​മാ​ണെ​ന്നും രൂ​പ​ത പി.​ആ​ര്‍.​ഒ ഫാ. ​പീ​റ്റ​ര്‍ കാ​വും​പു​റം പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്ത​ക്കു​റി​പ്പി​ല്‍ പ​റ​ഞ്ഞു. സീ​റോ മ​ല​ബാ​ര്‍ സ​ഭ അ​ധ്യ​ക്ഷ​ൻ ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ്​ ആ​ല​​ഞ്ചേ​രി​യെ വ​രെ ബ്ലാ​ക്ക്‌​മെ​യി​ല്‍ ചെ​യ്യാ​ൻ പ​രാ​തി​ക്കാ​രി​യാ​യ ക​ന്യാ​സ്​​ത്രീ ശ്ര​മി​ച്ചെ​ന്നും ഇ​തി​ൽ ആ​രോ​പി​ക്കു​ന്നു​ണ്ട്.

ക​ർ​ദി​നാ​ളി​നെ അ​ങ്ങോ​ട്ട് ഫോ​ണ്‍ ചെ​യ്ത്​ ഓ​രോ കാ​ര്യ​ങ്ങ​ള്‍ ചോ​ദി​ച്ചു. ത​നി​ക്കാ​വ​ശ്യ​മു​ള്ള ഉ​ത്ത​രം കി​ട്ടാ​ൻ ആ​വ​ര്‍ത്തി​ച്ച് ചോ​ദി​ച്ച് റെ​ക്കോ​ഡ്​ ചെ​യ്ത് തെ​ളി​വു​ക​ള്‍ കെ​ട്ടി​ച്ച​മ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ബ്ലാ​ക്ക്‌​മെ​യി​ല്‍ ത​ന്ത്ര​ങ്ങ​ള്‍ പ​രീ​ക്ഷി​ച്ച്​ പ​രാ​ജ​യ​പ്പെ​ട്ട​പ്പോ​ള്‍ പു​തി​യ ത​ന്ത്ര​വു​മാ​യി ചി​ല​ര്‍ ഇ​റ​ങ്ങി​യി​രി​ക്കു​ക​യാ​ണെ​ന്ന്​ സം​ശ​യി​ക്ക​ണം.

ഇ​ത്ത​ര​ത്തി​ല്‍ തെ​റ്റാ​യ വാ​ര്‍ത്ത​ക​ള്‍ ഉ​ന്ന​യി​ക്കു​ന്ന​വ​ര്‍ക്കെ​തി​രെ​യും പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ര്‍ക്കെ​തി​രെ​യും നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പ്ര​സ്​​താ​വ​ന​യി​ൽ പ​റ​യു​ന്നു.കേ​സ്​ ഒ​ത്തു​തീ​ർ​ക്കാ​ൻ ബി​ഷ​പ് ഇ​ട​നി​ല​ക്കാ​ര​ന്‍ മു​ഖേ​ന അ​ഞ്ചു​കോ​ടി രൂ​പ​യും ക​ന്യാ​സ്ത്രീ​ക്ക്​ ഉ​ന്ന​ത​പ​ദ​വി​യും വാ​ഗ്​​ദാ​നം ചെ​യ്ത​താ​യും ഇ​വ​രു​ടെ സ​ഹോ​ദ​ര​ൻ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്​ മൊ​ഴി ന​ൽ​കി​യി​രു​ന്നു. ഇ​തി​നെ​തി​രെ​യാ​ണ്​ രൂ​പ​ത രം​ഗ​ത്തെ​ത്തി​യ​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more