1 GBP = 103.95

അഞ്ചുവയസ്സുകാരനെ ബൈക്ക് ഒാടിക്കാൻ പരിശീലിപ്പിച്ച പിതാവി​െൻറ ലൈസൻസ് റദ്ദാക്കി

അഞ്ചുവയസ്സുകാരനെ ബൈക്ക് ഒാടിക്കാൻ പരിശീലിപ്പിച്ച പിതാവി​െൻറ ലൈസൻസ് റദ്ദാക്കി

പെ​രി​ന്ത​ൽ​മ​ണ്ണ: അ​ഞ്ചു​വ​യ​സ്സു​ള്ള കു​ട്ടി​യെ കൊ​ണ്ട് മോ​ട്ടോ​ർ സൈ​ക്കി​ൾ ഡ്രൈ​വി​ങ്​ പ​രി​ശീ​ല​നം ന​ട​ത്തി​യ ര​ക്ഷി​താ​വി​െൻറ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു.

ഡി​സം​ബ​ർ 31ന് ​രാ​വി​ലെ മ​ണ്ണാ​ർ​ക്കാ​ട്​-​പെ​രി​ന്ത​ൽ​മ​ണ്ണ റൂ​ട്ടി​ൽ കാ​പ്പ്​ മു​ത​ൽ തേ​ല​ക്കാ​ട്​ വ​രെ ചെ​റി​യ കു​ട്ടി​യെ മോ​ട്ടോ​ർ സൈ​ക്കി​ൾ ഹാ​ൻ​ഡി​ൽ നി​യ​ന്ത്രി​ക്കാ​ൻ പ​ഠി​പ്പി​ക്കു​ന്ന വി​ഡി​യോ ദൃ​ശ്യം സ​ഹി​തം ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി. 

തേ​ല​ക്കാ​ട് സ്വ​ദേ​ശി അ​ബ്​​ദു​ൽ മ​ജീ​ദി​െൻറ​ ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സാ​ണ്​ ഒ​രു​വ​ർ​ഷ​ത്തേ​ക്ക് പെ​രി​ന്ത​ൽ​മ​ണ്ണ ജോ​യ​ൻ​റ് ആ​ർ.​ടി.​ഒ സി.​യു. മു​ജീ​ബ് സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​ത​ത്. 

പെ​രി​ന്ത​ൽ​മ​ണ്ണ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ബി​നോ​യ് വ​ർ​ഗീ​സി​ന്​ കി​ട്ടി​യ പ​രാ​തി​യി​ൽ ജോ​യ​ൻ​റ്​ ആ​ർ.​ടി.​ഒ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം വി​ഡി​യോ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ണ് ന​ട​പ​ടി. വാ​ഹ​നം ഓ​ടി​ച്ച​ത് തേ​ല​ക്കാ​ട് സ്വ​ദേ​ശി അ​ബ്​​ദു​ൽ മ​ജീ​ദാ​ണെ​ന്നും ഉ​പ​യോ​ഗി​ച്ചി​രു​ന്ന വാ​ഹ​നം കെ.​എ​ൽ. 53 എ​ഫ് 785 ന​മ്പ​ർ ബു​ള്ള​റ്റ് മോ​ട്ടോ​ർ സൈ​ക്കി​ളാ​ണെ​ന്നും ക​ണ്ടെ​ത്തി. 

ഡ്രൈ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ശി​പാ​ർ​ശ സ​മ​ർ​പ്പി​ച്ചു. ഇ​തു​പ്ര​കാ​രം അ​ബ്​​ദു​ൽ മ​ജീ​ദി​ന് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി. കൂ​ട​യു​ണ്ടാ​യി​രു​ന്ന​ത് മ​ക​നാ​ണെ​ന്ന്​ സ​മ്മ​തി​ച്ച​തി​നെ തു​ട​ർ​ന്ന്​ ലൈ​സ​ൻ​സ്​ റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more