1 GBP = 98.16
breaking news

‘സ്വര്‍ണക്കടത്തുകേസില്‍ പ്രതി ചേര്‍ക്കപ്പെട്ടാല്‍ രാജി വെയ്ക്കും’; രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്ന് കാരാട്ട് റസാഖ് എംഎല്‍എ

‘സ്വര്‍ണക്കടത്തുകേസില്‍ പ്രതി ചേര്‍ക്കപ്പെട്ടാല്‍ രാജി വെയ്ക്കും’; രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്ന് കാരാട്ട് റസാഖ് എംഎല്‍എ

സ്വര്‍ണ്ണക്കടത്തുകേസില്‍ പ്രതി ചേര്‍ക്കപ്പെട്ടാല്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്ന് കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖ്. സ്വര്‍ണ്ണക്കടത്തുകേസുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കുമെന്ന് റസാഖ് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു കാരാട്ട് റസാഖിന്റെ പ്രതികരണം.

സ്വര്‍ണക്കടത്തുകേസില്‍ പ്രതി ചേര്‍ക്കപ്പെട്ടാല്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കും. എംഎല്‍എ സ്ഥാനം രാജിവെയ്ക്കും.

കാരാട്ട് റസാഖ്

സ്വര്‍ണക്കടത്തുകേസ് പ്രതി കെ ടി റമീസുമായി ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ കാരാട്ട് റസാഖ് നിഷേധിച്ചു. റമീസിനൊപ്പം നില്‍ക്കുന്ന ചിത്രമുണ്ടെന്ന റിപ്പോര്‍ട്ടുകളും എംഎല്‍എ തള്ളി. റമീസിനൊപ്പം നില്‍ക്കുന്ന ചിത്രം യഥാര്‍ത്ഥമാണോ വ്യാജമാണോ എന്ന ചോദ്യത്തിന് അങ്ങനൊരു ചിത്രം ശ്രദ്ധയില്‍ പെട്ടിട്ടില്ല എന്നായിരുന്നു കാരാട്ട് റസാഖിന്റെ മറുപടി. സ്വര്‍ണ്ണക്കടത്തുകേസില്‍ ചോദ്യം ചെയ്യപ്പെട്ട കാരാട്ട് ഫൈസല്‍ തന്റെ അയല്‍വാസിയാണ്. കാരാട്ട് എന്നത് സ്ഥലനാമം ആണെന്നും കുടുംബബന്ധമില്ലെന്നും റസാഖ് പ്രതികരിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ഉറ്റ ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകളോട് എംഎല്‍എയുടെ പ്രതികരണമിങ്ങനെ.

കഴിഞ്ഞ നാലര വര്‍ഷത്തിനിടയില്‍ കോടിയേരിയുമായി അടയും ചക്കരയുമായിട്ടുണ്ടെങ്കില്‍ അതെന്റെ രാഷ്ട്രീയ വിജയമാണ്.

കാരാട്ട് റസാഖ്

ജനജാഗ്രത യാത്രയ്ക്കിടെ കോടിയേരി ബാലകൃഷ്ണന്‍ ആഡംബര കാറായ മിനി കൂപ്പറില്‍ യാത്ര ചെയ്ത സംഭവവുമായി തനിക്ക് യാതൊരു ബന്ധവുമില്ലായിരുന്നു. കോടിയേരിക്ക് യാത്ര ചെയ്യാന്‍ മിനി കൂപ്പര്‍ കൊടുക്കുമ്പോഴാണ് ഇക്കാര്യം അറിഞ്ഞത്. വണ്ടി കാരാട്ട് ഫൈസലിന്റേതാണെന്ന കാര്യവും പിന്നീടാണ് മനസിലായതെന്നും കാരാട്ട് റസാഖ് കൂട്ടിച്ചേര്‍ത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more