1 GBP = 104.05

സ്വപ്നയുടേയും സന്ദീപിന്‍റേയും കോവിഡ് പരിശോധന ഫലം നെഗറ്റീവ്

സ്വപ്നയുടേയും സന്ദീപിന്‍റേയും കോവിഡ് പരിശോധന ഫലം നെഗറ്റീവ്

കൊച്ചി: യു.എയഇ കോൺസുലേറ്റിന്‍റെ നയതന്ത്ര ചാനൽ വഴി 15 കിലോയിലേറെ സ്വര്‍ണം കടത്തിയ കേസിലെ പ്രതികളായ സ്വപ്ന സുരേഷിന്‍റെയും സന്ദീപ് നായരുടെയും പരിശോധന ഫലം നെഗറ്റീവ്. ഞായറാഴ്ച ആലുവ ആശുപത്രിയിലാണ് ഇവരുടെ സാമ്പിളുകള്‍ ശേഖരിച്ചത്. പ്രതികളുടെ കോവിഡ് പരിശോധന ഫലം അറിയേണ്ടതിനാൽ ഇരുവരെയും മൂന്ന് ദിവസത്തെ റിമാന്‍ഡിലാണ് വിട്ടത്. 

സ്വപ്ന തൃശൂര്‍ മിഷന്‍ ക്വാട്ടേഴ്‌സിലെ ക്വാറന്‍റീന്‍ കേന്ദ്രത്തിലും സന്ദീപ് കറുകുറ്റിയിലെ കോവിഡ് കെയര്‍ സെന്ററിലുമാണ് ഇപ്പോഴുള്ളത്. ബംഗളൂരുവിൽ നിന്ന് പിടികൂടിയ ഇവരെ കൊച്ചി എന്‍.ഐ.എ ഓഫിസിലെത്തിക്കുകയായിരുന്നു. എന്‍.ഐ.എ പ്രത്യേക ജഡ്ജി പി. കൃഷ്ണകുമാറാണ് കേസ് പരിഗണിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more