1 GBP = 103.12

‘സൂപ്പർ ക്ലാസികോ’ പോരാട്ടത്തിൽ സൂപ്പറായി അർജൻറീന

‘സൂപ്പർ ക്ലാസികോ’ പോരാട്ടത്തിൽ സൂപ്പറായി അർജൻറീന

റിയാദ്​: സൗദി അറേബ്യ ആതിഥ്യമരുളിയ ‘സൂപ്പർ ക്ലാസികോ’ പോരാട്ടത്തിൽ സൂപ്പറായി അർജൻറീന. കിങ്​ സൗദ്​ യൂനിവേഴ്​സിറ്റി സ്​റ്റേഡിയത്തിൽ നടന്ന അന്താരാഷ്​ട്ര സൗഹൃദ മത്സരത്തിൽ സൂപ്പർതാരം ലയണൽ മെസ്സി നേടിയ ഗോൾ മികവിൽ അർജൻറീന ബ്രസീലിനെ ഏകപക്ഷീയമായ ഒരുഗോളിന്​ വീഴ്​ത്തി. മൂന്നുമാസത്തെ വിലക്കിനുശേഷം ദേശീയ ടീമിലേക്കുള്ള മടങ്ങി വരവ്​ മെസ്സി ആഘോഷമാക്കി.

കോപ അമേരിക്ക ടൂർണമ​െൻറിൽ കിരീടം ചൂടിയതിന്​ ശേഷം ആദ്യ ജയം നേടുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് സൂപ്പർതാരം നെയ്​മറും എഡേഴ്​സണുമില്ലാതെ​ ബ്രസീൽ കളത്തിലിറങ്ങിയത്​. 10ാം മിനിറ്റിൽതന്നെ മുന്നിലെത്താനുള്ള അവസരം ബ്രസീൽ പാഴാക്കി. മഞ്ഞപ്പടക്ക്​ അനുകൂലമായി ലഭിച്ച പെനാൽറ്റി മാഞ്ചസ്​റ്റർ സിറ്റി താരം ഗബ്രിയേൽ ജീസസ്​ പാഴാക്കുകയായിരുന്നു. മിനിറ്റുകൾക്കകം വിധി നിർണയിച്ച ഗോൾ പിറന്നു. 14ാം മിനിറ്റിൽ മെസ്സിയെടുത്ത പെനാൽറ്റി കിക്ക്​ അലിസൺ തടുത്തി​ട്ടെങ്കിലും പന്ത്​ കൈക്കലാക്കാനായില്ല. റീബൗണ്ട്​ ചെയ്​ത്​ വന്ന പന്ത്​ മെസ്സി അനായാസം വലയിലാക്കി.

രണ്ട്​ മാറ്റങ്ങളുമായാണ്​ ടിറ്റെ ആദ്യ പകുതി കഴിഞ്ഞ്​ ടീമിനെ കളത്തിലിറക്കിയത്​. ലൂകാസ്​ പാക്വറ്റെക്ക്​ പകരം ഫിലിപ്പെ കൂട്ടിന്യോയും ആർതറിന്​ പകരം ഫാബിനോയും കളത്തിലിറങ്ങി. രണ്ടാം പകുതിയിൽ ഇരു ടീമുകളും ആക്രമണം കൂർപ്പിച്ചു. 66ാം മിനിറ്റിൽ മെസ്സിയുടെ ഫ്രീകിക്കും 75ാം മിനിറ്റിൽ പസേലയുടെ മികച്ച ഷോട്ടും അലിസൺ രക്ഷിച്ചു. 80ാം മിനിറ്റിൽ ബോക്​സിൽ ലഭിച്ച മികച്ച ക്രോസ്​ മാർടിനസ്​ പോസ്​റ്റ്​ ലക്ഷ്യമാക്കി നിറ ഒഴിച്ചെങ്കിലും പന്ത്​ ക്രോസ്​ ബാറിന്​ മുകളിലൂടെ പറന്നു.

ഇതിനിടെ കൗമാര താരോദയം റോഡ്രിഗോ അടക്കമുള്ള താരങ്ങളെ ടി​െറ്റ പരീക്ഷിച്ചെങ്കിലും ലക്ഷ്യം മാത്രം അകന്നുനിന്നു. 66 ശതമാനം സമയവും പന്ത്​ ​ൈകവശം വെച്ച ബ്രസീലിന്​ പക്ഷേ, മത്സരം സ്വന്തമാക്കാനായില്ല. കഴിഞ്ഞ ആറുമത്സരങ്ങളിൽ അർജൻറീന പരാജയമറിയാതെ കുതിക്കു​േമ്പാൾ ബ്രസീലി​​െൻറ വിജയദാരിദ്ര്യം തുടരുകയാണ്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more