മാഞ്ചസ്റ്ററിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷം കഴിഞ്ഞ ശനിയാഴ്ച വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച യോഗത്തിന് അസോസിയേഷന്‍ സെക്രട്ടറി ശ്രീമതി. സിന്ധു ഉണ്ണി സ്വാഗതം ആശംസിച്ചു.
അസോസിയേഷന്‍ പ്രസിഡന്റ് ശ്രീമതി.ലില്ലിക്കുട്ടി തോമസിന്റെ അദ്ധ്യക്ഷ പ്രസംഗത്തെ തുടര്‍ന്ന് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കമ്മിറ്റിയംഗങ്ങള്‍ നിലവിളക്ക് തിരികൊളുത്തി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.റവ.ഫാ.പീറ്റര്‍ കുര്യാക്കോസ് മുഖ്യാതിഥിയായിരുന്നു. അദ്ദേഹം ക്രിസ്തുമസ് സന്ദേശം നല്കി.

തുടര്‍ന്ന് നേറ്റിവിറ്റി പ്ലേയും, ക്രിസ്തുമസ് ക രോളും സാന്താക്ലോസിന്റെ കടന്ന് വരവും മറ്റ് കലാപരിപാടികളും, പൊതുയോഗവും ചേര്‍ന്നു.

സെക്രട്ടറി സിന്ധു ഉണ്ണി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.പൊതുയോഗത്തില്‍ വച്ച് സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷനെ യുക്മയില്‍ പ്രതിനിധീകരിക്കുവാന്‍ ശ്രീമതി.സിന്ധു ഉണ്ണി, ശ്രീ.സോനാ സ്‌കറിയ, ശ്രീ. ബിനോയ് മാത്യു എന്നിവരെ ഐകകണ്ഡേന തിരഞ്ഞെടുത്തു.
പൊതുയോഗ ശേഷം ക്രിസ്തുമസ് ഡിന്നറിന് ഏവരും പിരിഞ്ഞു.
ഉച്ചകഴിഞ്ഞ് മാര്‍ഗ്ഗംകളി, പുരുഷന്‍മാരുടെ സ്‌കിറ്റ്, കലാഭവന്‍ മണിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കൊണ്ട് സ്ത്രീകളുടെ ഡാന്‍സ്, കുട്ടികളുടെ ഫാഷന്‍ ഷോ, വിവിധ പ്രായത്തിലുള്ള കുട്ടികളുടെ ഗ്രൂപ്പ് ഡാന്‍സുകള്‍ എന്നിവ കാണികളുടെ പ്രശംസ പിടിച്ച് പറ്റി. മുഴുവന്‍ അസോസിയേഷന്‍ അംഗങ്ങളുടേയും പ്രാതിനിധ്യവും പങ്കാളിത്തവും കൊണ്ട് ആഘോഷ പരിപാടികള്‍ വന്‍പിച്ച വിജയമായിരുന്നു. സമ്മാന വിതരണത്തെ തുടര്‍ന്ന് വൈസ് പ്രസിഡന്റ് ശ്രീമതി. ഷിബി ബിജു നന്ദി പ്രകാശിപ്പിച്ചതോടെ ഒരുദിവസം നീണ്ട് നിന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷത്തിന് സമാപനമായി. ക്രിസ്തുമസ് പുതുവത്സര ആഘോഷം വന്‍ വിജയമാക്കിയതിന് സെക്രട്ടറി സിന്ധു ഉണ്ണി ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.
click on malayalam character to switch languages