1 GBP = 103.14

സാമ്പത്തിക ഉത്തേജക പാക്കേജ്: ചെറുകിട വ്യവസായികള്‍ക്ക് നിരാശ

സാമ്പത്തിക ഉത്തേജക പാക്കേജ്: ചെറുകിട വ്യവസായികള്‍ക്ക് നിരാശ

കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പാക്കേജില്‍ ചെറുകിട വ്യവസായികള്‍ക്ക് നിരാശ. പുതിയ പ്രഖ്യാപനങ്ങള്‍ ചെറുകിട വ്യവസായ മേഖലക്ക് ആശ്വാസം നല്‍കുന്നില്ലെന്നാണ് സംരംഭകരുടെ അഭിപ്രായം.

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ച ഉത്തേജക പാക്കേജ് കടുത്ത നിരാശയാണ് ചെറുകിട വ്യവസായികള്‍ക്ക് നല്‍കിയത്. പ്രതിസന്ധിയില്‍ തകര്‍ന്ന വ്യവസായങ്ങളെ സഹായിക്കാന്‍ ഈ പാക്കേജിന് ആവില്ലെന്നാണ് സംരംഭകര്‍ പറയുന്നത്.

ചെറുകിട വ്യവസായ മേഖലയിലെ നിലവിലെ ലോണില്‍ 12 ശതമാനം മൊറോട്ടോറിയം പ്രഖ്യാപിക്കണം. 40 ലക്ഷത്തോളം തൊഴിലാളികളാണ് ചെറുകിട വ്യവസായ മേഖലയില്‍ മാത്രം ജോലിനോക്കുന്നത്. അതിനാല്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. ധനമന്ത്രിയുടെ പാക്കേജില്‍ ചെറുകിട, നാമമാത്ര വ്യവസായങ്ങള്‍ക്ക് മൂന്ന് ലക്ഷം കോടി രൂപയാണ് പ്രഖ്യാപിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more