1 GBP = 104.00
breaking news

സാധാരണ 1,000 രൂപയുടെ വൈദ്യുതി ബില്‍ ലഭിച്ചിരുന്നയാള്‍ക്ക് കിട്ടിയത് 6.67 ലക്ഷം രൂപയുടെ ബില്‍

സാധാരണ 1,000 രൂപയുടെ വൈദ്യുതി ബില്‍ ലഭിച്ചിരുന്നയാള്‍ക്ക് കിട്ടിയത് 6.67 ലക്ഷം രൂപയുടെ ബില്‍

ഹൈദരാബാദ് ഹൈദരാബാദിലെ ബി വീരബാബുവിലെ, പ്രതിമാസം ശരാശരി 1,000 രൂപ ബില്‍ ലഭിച്ചിരുന്ന ഒരു സാധാരണക്കാരന് 6.67 ലക്ഷം രൂപയുടെ വൈദ്യുതി ബിൽ ലഭിക്കുമെന്ന് തന്റെ സ്വപ്നത്തില്‍ പോലും സങ്കൽപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തിന് കഴിഞ്ഞ നാല് മാസത്തെ ബില്‍ ചേർന്ന് 6.67 ലക്ഷം രൂപയുടെ വൈദ്യുതി ബിൽ അംബർപേട്ടിലെ വീട്ടിൽ ലഭിച്ചു.

ബില്‍ പരിശോധിക്കാന്‍ അദ്ദേഹം ഉടന്‍ തന്നെ വൈദ്യുത വകുപ്പ് ഓഫീസിനെ സമീപിച്ചു, പക്ഷേ അവർ അദ്ദേഹത്തിന്റെ ചോദ്യത്തോട് പ്രതികരിച്ചില്ല. പിന്നീട് അയാള്‍ ഒരു വീഡിയോ ഉണ്ടാക്കി. അത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.

തന്റെ സാധാരണ വൈദ്യുതി ബില്ലുകൾ 800 മുതൽ 1,100 രൂപ വരെയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി തന്റെ റീഡിംഗ് രേഖപ്പെടുത്താൻ ഒരു ഉദ്യോഗസ്ഥനും തന്റെ സ്ഥലത്ത് വന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

വീഡിയോ വൈറലായതോടെ വൈദ്യുതി വകുപ്പ് ഉണര്‍ന്നു. ഉദ്യോഗസ്ഥർ ഇയാളുടെ വീട് സന്ദര്‍ശിച്ച് കേടായ മീറ്റര്‍ മാറ്റി സ്ഥാപിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more