1 GBP = 103.12

സവാള ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം എന്ന് പറയാനുള്ള ഏഴ് കാരണങ്ങള്‍

സവാള ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം എന്ന് പറയാനുള്ള ഏഴ് കാരണങ്ങള്‍

സവാള അല്ലെങ്കില്‍ വലിയ ഉള്ളി ഇല്ലാത്ത ഒരു അഞ്ച് ഭക്ഷണം ആലോചിച്ചാല്‍ ഉത്തരം കുറച്ച് കടുപ്പമാകും. അത്രയേറെ നമ്മുടെ ഭക്ഷണശീലങ്ങളുമായി ചേര്‍ന്ന് നില്‍പ്പുണ്ട് സവാള. വെജ് ആയാലും നോണ്‍ വെജ് ആയാലും നമ്മുടെ പാരമ്പര്യ ഭക്ഷണങ്ങള്‍ക്കൊപ്പം സവാള ഉണ്ടാകും. അത് സാമ്പാറായാലും ഇറച്ചിക്കറി ആയാലും തക്കാളിച്ചോറ് ആയാലും നെയ്‍ചോറ് ആയാലും സവാളയില്ലാതെ പാചകം നടക്കില്ല. നിരവധി പോഷകങ്ങള്‍ അടങ്ങിയിട്ടുള്ളതാണ് സവാള. നമ്മള്‍ ദിവസവും കൂടുതല്‍ സവാള ഉള്‍പ്പെടുന്ന ഭക്ഷണം ശീലമാക്കണം. ഇതിന് ഏഴു കാരണങ്ങളുമുണ്ട്.

അവ ഏതൊക്കെയാണെന്ന് നോക്കാം…

സവാള ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം എന്ന് പറയാനുള്ള ഏഴ് കാരണങ്ങള്‍

  1. ഹൃദയത്തെ സംരക്ഷിക്കാന്‍- ഹൃദയത്തെ പൊന്നുപോലെ കാക്കാന്‍ സവാളയ്‌ക്ക് സാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. സവാളയില്‍ അടങ്ങിയിട്ടുള്ള സള്‍ഫര്‍ ഘടകങ്ങള്‍, രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്‌ക്കും. പ്ലേറ്റ്‌ലറ്റ് അടിയുന്നത് തടയാനും സവാള സഹായിക്കും. ഇതുവഴി സവാള ഹൃദയത്തിന്റെ ആരോഗ്യം ഉറപ്പുവരുത്തുന്നു.
  2. പ്രമേഹത്തെ നിയന്ത്രിക്കാന്‍- സവാളയില്‍ അടങ്ങിയിട്ടുള്ള ക്വര്‍സെറ്റിന്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ് നല്ലതുപോലെ നിയന്ത്രിക്കാനുള്ള ശേഷിയുണ്ട്.
  3. സമ്മര്‍ദ്ദം കുറയ്‌ക്കാന്‍- സവാളയിലടങ്ങിയ ക്വര്‍സെറ്റിന്‍, മാനസിക സമ്മര്‍ദ്ദം കുറയ്‌ക്കാനും സഹായിക്കും. ഭക്ഷണത്തിനൊപ്പം, സവാള ചെറുതായി അരിഞ്ഞ പച്ചയ്‌ക്ക് കഴിച്ചാല്‍ ക്വര്‍സെറ്റിന്റെ ഗുണം നമുക്ക് കൂടുതലായി ലഭിക്കും.
  4. പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍- സവാളയില്‍ കൂടുതലായി അടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി, ശരീര കോശങ്ങളുടെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും.
  5. ക്യാന്‍സറിനെ പ്രതിരോധിക്കാന്‍- സവാളയില്‍ ധാരാളമായി അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകളും ഓര്‍ഗാനോ സള്‍ഫര്‍ ഘടകങ്ങളും ക്യാന്‍സറിനെ നന്നായി പ്രതിരോധിക്കാന്‍ സഹായിക്കും. പ്രോസ്റ്റേറ്റ് ക്യാന്‍സര്‍, വൃക്കയില്‍ ക്യാന്‍സര്‍, വായിലെ ക്യാന്‍സര്‍, സ്‌തനാര്‍ബുദം തുടങ്ങിയവയൊക്കെ പ്രതിരോധിക്കാന്‍ സവാളയ്‌ക്ക് സാധിക്കും.
  6. ചര്‍മ്മ സംരക്ഷണത്തിന്- ചര്‍മ്മത്തിലെ പാടുകള്‍ ഇല്ലാതാക്കാന്‍ സവാളയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍ സഹായിക്കും. മുഖക്കുരു ചികില്‍സയ്‌ക്കും സവാള ഉപയോഗിക്കുന്നത് നല്ലതാണ്.
  7. വന്ധ്യതാ ചികിത്സയ്ക്ക്- സവാളയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റ്, പുരുഷ ബീജത്തിന്റെ ആരോഗ്യത്തിന്ഏറെ ഉത്തമമാണ്. ബീജത്തിന്റെ എണ്ണവും ഗുണമേന്മയും വര്‍ധിപ്പിക്കാനും സവാള സഹായിക്കും. ഇതിനായി സവാള ജ്യൂസ് അടിച്ചു കുടിക്കുന്നത് നല്ലതാണെന്ന് നേരത്തെ നടത്തിയ പഠനങ്ങളില്‍ വ്യക്തമായതാണ്.

ഇതുകൂടാതെ പല്ലുവേദനയ്ക്ക്, ഉറക്കകുറവിന്, നല്ല കാഴ്ച ശക്തിക്ക്, സന്ധിവേദനയ്ക്ക്, വിളര്‍ച്ചയ്ക്ക് എല്ലാം നല്ലൊരു ഉത്തമ ഔഷധമാണ് സവാള.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more