1 GBP = 103.12

സമൂഹ മാധ്യമ വിലക്ക് നിർബന്ധിത ജാമ്യ വ്യവസ്ഥയാക്കുന്നു

സമൂഹ മാധ്യമ വിലക്ക് നിർബന്ധിത ജാമ്യ വ്യവസ്ഥയാക്കുന്നു

രാജ്യത്ത് നിർബന്ധിത ജാമ്യ വ്യവസ്ഥയായി സോഷ്യൽ മീഡിയ വിലക്ക്. വിലക്ക് നിർബന്ധിത ജാമ്യ വ്യവസ്ഥയായി പരിഗണിക്കാമെന്ന് സുപ്രിം കോടതി നിർദേശമുണ്ടായിരുന്നു. നിയമ വകുപ്പിന്റെ ഇടപെടൽ സുപ്രിംകോടതിയുടെ നിർദേശത്തിന് പിന്നാലെയാണ്.

നിർദേശം ഭേദഗതിയായി പാർലമെന്റിൽ അവതരിപ്പിക്കാൻ നീക്കമുണ്ട്. ഏതെങ്കിലും കേസിൽ അറസ്റ്റിലാകുന്നവർക്ക് കേസിൽ നിന്ന് ഒഴിവാക്കുന്ന വരെയോ ശിക്ഷ കഴിയും വരെയോ വിലക്ക് ഏർപ്പെടുത്താം. ഇത്തരം കാര്യങ്ങൾ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണെങ്കിൽ സമൂഹ മാധ്യമങ്ങളിലെ വിലക്ക് കഠിനമായ കാര്യമല്ലെന്നും സുപ്രിം കോടതി പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ ഉത്തർപ്രദേശ് സർക്കാരിനും കേന്ദ്രത്തിനും സുപ്രിം കോടതി നോട്ടീസ് അയച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more