1 GBP = 104.04
breaking news

സമീക്ഷ യുകെ യുടെ ഇരുപത്തിരണ്ടാമത് ബ്രാഞ്ച് എക്സിറ്ററിൽ നിലവിൽ വന്നു

സമീക്ഷ യുകെ യുടെ  ഇരുപത്തിരണ്ടാമത് ബ്രാഞ്ച് എക്സിറ്ററിൽ നിലവിൽ വന്നു
ഇടതുപക്ഷ  കലാസാംസ്‌കാരിക സംഘടനായ സമീക്ഷ യുകെ യുടെ പുതിയ ബ്രാഞ്ചിന്  എക്സിറ്ററിൽ തിരി തെളിഞ്ഞു
വിനു ചന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സമീക്ഷ യു കെ  ദേശിയ സെക്രട്ടറി  ശ്രീ.ദിനേശ് വെള്ളാപ്പള്ളി ബ്രാഞ്ചിൻറെ പ്രവർത്തനങ്ങൾ ഔപചാരികമായി ഉദ്‌ഘാടനം ചെയ്തു .
പങ്കെടുത്തവരെ ശ്രീമതി. രാജി ഷാജി ചടങ്ങിലേക്ക് സ്വാഗതം ചെയ്തു .
സമീക്ഷ എന്ന സംഘടനയ്ക്ക്  യുകെയിലെ  മലയാളി  സമൂഹത്തിന്റെ ഇടയിലുള്ള പ്രസക്തി വർദ്ധിക്കുന്നു എന്നതിന്റെ തെളിവായിരുന്നു സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ പ്രധാന പട്ടണമായ എക്സിറ്ററിലെ ബ്രാഞ്ചു രൂപീകരണ യോഗത്തിലെ പങ്കാളിത്തം. വനിതകളും യുവാക്കളും അടക്കം നിരവധി പേരാണ് ബ്രാഞ്ചുരൂപീകരണ യോഗത്തിൽ  ആവേശപൂർവം പങ്കെടുത്തത്.

യോഗത്തിനെത്തിച്ചേർന്നവർക്ക്‌ സമീക്ഷയുടെ ദേശിയ സമിതിയുടെ പേരിൽ അഭിവാദ്യം അർപ്പിച്ചു സംസാരിച്ച ശ്രീ ദിനേശ് വെള്ളാപ്പള്ളി സംഘടനയെക്കുറിച്ചും സംഘടനയുടെ  ഭാവിപ്രവർത്തന പരിപാടികളും വിശദീകരിച്ചു . തുടർന്ന് എല്ലാവരും സമീക്ഷ അംഗത്വം സ്വീകരിച്ചു .
ബ്രാഞ്ചിന്റെ മുന്നോട്ടുള്ള പ്രവർത്തനത്തിന്  കമ്മിറ്റിയെയും ഭാരവാഹികളെയും യോഗം തെരെഞ്ഞെടുത്തു
പ്രസിഡന്റ്: ശ്രീമതി. രാജി ഷാജി
വൈ. പ്രസിഡന്റ് : ശ്രീ ജോജി
സെക്രട്ടറി : ശ്രീ വിനു ചന്ദ്രൻ
ജോ . സെക്രട്ടറി : ശ്രീ .ജോൺ റോബർട്ട്
ട്രെഷറർ : ടോം പൗലോസ്.
ഭാവി പ്രവർത്തനങ്ങൾക്കുള്ള രൂപരേഖ  തയ്യാറാക്കാനായി യോഗത്തിൽ പങ്കെടുത്തവർ വിവിധ നിർദ്ദേശങ്ങൾ അവതരിപ്പിച്ചു .
ബ്രാഞ്ചിന്റെ ആദ്യ പ്രസിഡന്റ് ആയി തെരെഞ്ഞെടുക്കപ്പെട്ട ശ്രീമതി രാജിഷാജി യോഗത്തിൽ പങ്കെടുത്തവർക്കും സഹകരിച്ചവർക്കും നന്ദി രേഖപ്പെടുത്തി .

വാർത്ത; ബിജു ഗോപിനാഥ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more