1 GBP = 103.91

സഞ്ജു ഇന്ത്യന്‍ ടീമില്‍; ഓസീസിനെതിരായ പരമ്പരയില്‍ കളത്തിലിറങ്ങും

സഞ്ജു ഇന്ത്യന്‍ ടീമില്‍; ഓസീസിനെതിരായ പരമ്പരയില്‍ കളത്തിലിറങ്ങും

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടി20, ഏകദിന, ടെസ്റ്റ് സ്‌ക്വാഡുകള്‍ ബിസിസിഐ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണെ ടീമിലുള്‍പ്പെടുത്തി. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായാണ് സഞ്ജു ഇടംപിടിച്ചിരിക്കുന്നത്. വിരാട് കോഹ്ലി തന്നെയാകും നീലപ്പടയെ നയിക്കുക. കെ എല്‍ രാഹുലാണ് വൈസ് ക്യാപ്റ്റന്‍. പരുക്കേറ്റതിനേത്തുടര്‍ന്ന് രോഹിത് ശര്‍മ്മയ്ക്ക് സ്‌ക്വാഡില്‍ ഇടം നേടാനാകാതെ പോയി. ഋഷഭ് പന്തിനേയും ഒഴിവാക്കിയിട്ടുണ്ട്. സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയാണ് ഓസീസ് പര്യടനത്തിന് പോകുന്ന ഇന്ത്യന്‍ ടീമിലെ പുതുമുഖം.

രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിക്കുന്ന സഞ്ജു ഈ സീസണില്‍ മെച്ചപ്പെട്ട പ്രകടനാണ് ഐപിഎല്ലില്‍ കാഴ്ച്ച വെച്ചത്. ഒരു സെഞ്ചുറിയുള്‍പ്പെടെ 326 റണ്‍സാണ് വിഴിഞ്ഞംകാരന്റെ അക്കൗണ്ടിലുള്ളത്. ഈ എഡിഷനില്‍ ഏറ്റവും സിക്‌സറടിച്ചിരിക്കുന്ന താരവും സഞ്ജു തന്നെ. സഞ്ജുവിന്റെ ക്യാച്ചുകളും ഫീല്‍ഡിങ് പ്രകടനങ്ങളും സോഷ്യമല്‍ മീഡിയയില്‍ വൈറലായിരുന്നു. ടി20 ടീമില്‍ ഉപനായകനായും വിക്കറ്റ് കീപ്പര്‍ വേഷത്തിലും കെ എല്‍ രാഹുല്‍ ഉള്ളതിനാല്‍ സഞ്ജുവിന് ബെഞ്ചില്‍ തന്നെ ഇരിക്കേണ്ടി വരുമോ എന്ന് ചോദ്യം ഇപ്പോള്‍ തന്നെ ഉയര്‍ന്നുതുടങ്ങി.

ടി 20 സ്‌ക്വാഡ്

വിരാട് കോഹ്ലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, മായങ്ക് അഗര്‍വാള്‍, കെ എല്‍ രാഹുല്‍ (വിസി, വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഹാര്‍ദ്ദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, യൂസ്വേന്ദ്ര ചാഹല്‍, ജാസ്പ്രീത് ബൂംറ, മൊഹമ്മദ് ഷമി, നവദീപ് സെയ്‌നി, ദീപക് ചാഹര്‍, വരുണ്‍ ചക്രവര്‍ത്തി

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more