1 GBP = 103.68

സംസ്ഥാനത്തിന് പ്രത്യേക പദവി വേണം; ചന്ദ്രബാബു നായിഡുവിന്റെ നിരാഹാര സമരം തുടങ്ങി

സംസ്ഥാനത്തിന് പ്രത്യേക പദവി വേണം; ചന്ദ്രബാബു നായിഡുവിന്റെ നിരാഹാര സമരം തുടങ്ങി

സംസ്ഥാനത്തിന് പ്രത്യേക പദവി ആവശ്യപ്പെട്ട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഡല്‍ഹിയില്‍ നിരാഹാര സമരം ആരംഭിച്ചു. രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ ആന്ധ്ര ഭവനിലാണ് മുഖ്യമന്ത്രിയുടെ സത്യാഗ്രഹം. 2014ലെ ആന്ധ്രപ്രദേശ് പുനഃസംഘടന നിയമമനുസരിച്ച് കേന്ദ്രം നൽകിയ വാഗ്ദാനങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.

സംസ്ഥാനത്തെ മന്ത്രിമാർ, എം.എൽ.എമാർ, ടി.ഡി.പി എം.പിമാർ എന്നിവരും മുഖ്യമന്ത്രിയോടൊപ്പമുണ്ടാകും. ആന്ധ്രയെ കേന്ദ്രം അവഗണിക്കുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ വർഷം തന്നെനായിഡുവിന്റെ തെലുഗു ദേശം പാര്‍ട്ടി എന്‍.ഡി.എ വിട്ടിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more