1 GBP =
breaking news

ശബരിമല : മണ്ഡലക്കാലത്തിന് മുമ്പ് സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചേക്കും

ശബരിമല : മണ്ഡലക്കാലത്തിന് മുമ്പ് സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചേക്കും

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു. കേസുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികളില്‍ നാളെ സുപ്രീംകോടതിയുടെ തീരുമാനം അറിഞ്ഞ ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുക. രണ്ട് തവണ നട തുറന്നപ്പോഴും പ്രതിഷേധവും കലാപവും ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് സര്‍വ്വകക്ഷി യോഗത്തിന് സര്‍ക്കാര്‍ തയ്യാറായത്.

മണ്ഡലകാലം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേയാണ് ഇങ്ങനെ ഒരു നീക്കം നടത്തുന്നതെന്നതും ശ്രദ്ധേയമാണ്.
തുലാമാസ പൂജയ്ക്കും, പിന്നീട് ചിത്തിര ആട്ടവിശേഷത്തിനുമായി നട തുറന്നപ്പോള്‍ പരിവാര്‍ സംഘടനകള്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.

അമ്പത് വയസ് കഴിഞ്ഞ സ്ത്രീകളെ പോലും തിരിച്ചറിയല്‍ രേഖ പരിശോധിച്ച ശേഷമാണ് സന്നിധാനത്തേക്ക് പ്രവേശിപ്പിക്കാന്‍ അനുവദിച്ചത്. ഇനി ഈ മാസം 17 ന് മണ്ഡലകാലം ആരംഭിക്കുമ്പോഴും സമാനമായ പ്രതിഷേധം മണ്ഡലകാലത്തും ഉണ്ടാകുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.തുടര്‍ന്നാണ് സര്‍വകക്ഷിയോഗം വിളിച്ച് മണ്ഡലകാലത്തെ തീര്‍ത്ഥാടനം തീരുമാനിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more