1 GBP = 104.17

വൈറസ് ബാധിതരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധന ഗൗരവമായ മുന്നറിയിപ്പാണ്: മുഖ്യമന്ത്രി

വൈറസ് ബാധിതരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധന ഗൗരവമായ മുന്നറിയിപ്പാണ്: മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് വൈറസ് ബാധിതരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധന ഗൗരവമായ മുന്നറിയിപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് പ്രതിരോധ സന്നാഹങ്ങള്‍ വലിയ തോതില്‍ വര്‍ധിപ്പിക്കേണ്ടതുണ്ട്. ഇന്നുള്ളതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ഇനിയും വരും. ഒരു കേരളീയനു മുന്നിലും നമ്മുടെ വാതിലുകള്‍ കൊട്ടിയടയ്ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോക യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

രോഗബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണെന്ന് എന്നതുകൊണ്ട് പരിഭ്രമിച്ച് നിസഹായാവസ്ഥ പ്രകടിപ്പിക്കാന്‍ നാം തയാറല്ല. എല്ലാവര്‍ക്കും കൃത്യമായ പരിശോധനയും ചികിത്സയും പരിചരണവും നല്‍കും. ഇങ്ങോട്ട് വരുന്നവരില്‍ അത്യാസന്ന നിലയിലുള്ള രോഗികളും ഉണ്ടാകാം. കൂടുതല്‍ ആളുകളെ ആശുപത്രിയില്‍ കിടത്തേണ്ടിവന്നേക്കാം. ഇതൊക്കെ സാധ്യമാകുന്ന രീതിയില്‍ വെന്റിലേറ്റര്‍ സൗകര്യം ഉള്‍പ്പെടെ തയാറാക്കിയിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളില്‍ അത്തരം ഇടപെടലുകള്‍ക്കാണ് മുന്‍തൂക്കം നല്‍കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലെ കൂടുതല്‍ വിവരങ്ങള്‍

സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; രണ്ട് പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് കൂടുതല്‍ പേര്‍ ചികിത്സയിലുള്ളത് കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍

വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇതുവരെ കേരളത്തില്‍ എത്തിയത് 91344 പേര്‍

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more