1 GBP = 103.12

വിൻഡ്സർ കാസിൽ ഇന്നലെ സാക്ഷിയായത് മറ്റൊരു രാജകീയ വിവാഹത്തിന്; യൂജിനും ജാക്കിനും ആശംസകളർപ്പിക്കാൻ സെലിബ്രിറ്റികളുടെ നീണ്ട നിര; ഇതൊന്നും കണ്ട ഭാവം നടിക്കാതെ ജനങ്ങൾ

വിൻഡ്സർ കാസിൽ ഇന്നലെ സാക്ഷിയായത് മറ്റൊരു രാജകീയ വിവാഹത്തിന്; യൂജിനും ജാക്കിനും ആശംസകളർപ്പിക്കാൻ സെലിബ്രിറ്റികളുടെ നീണ്ട നിര; ഇതൊന്നും കണ്ട ഭാവം നടിക്കാതെ ജനങ്ങൾ

ലണ്ടൻ: രാജകീയ വിവാഹ മാമാങ്കത്തിനായിരുന്നു ഇന്നലെ വിൻഡ്സർ കാസിൽ സാക്ഷ്യം വഹിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി സെലിബ്രിറ്റികളാണ് യൂജിൻ രാജകുമാരിയുടെയും ജാക്കിന്റെയും വിവാഹത്തിന് സാക്ഷ്യം വഹിക്കാനെത്തിയത്. എന്നാൽ ജനങ്ങളുടെ ഭാഗത്ത് നിന്ന് കാര്യമായ പ്രതികരണമില്ലാത്തതാണ് എവിടെയും ഇപ്പോൾ ചർച്ചാ വിഷയം.രാജ്ഞി, രാജ്ഞിയുടെ ഭര്‍ത്താവ്, യുവരാജാവായി വാഴുന്ന ചാള്‍സ്, അദ്ദേഹത്തിന്റെ മക്കള്‍, ഇതിനപ്പുറം രാജകുടുംബത്തിലെ കാര്യങ്ങള്‍ക്ക് എവിടെയോ ഒരു കുറവ് അനുഭവപ്പെടുന്നുണ്ട്. രാജ്ഞിയുടെ പേരക്കുട്ടിയായ യൂജീന്‍ രാജകുമാരിയുടെ വിവാഹത്തിന് അണിനിരന്ന രാജകീയ ആരാധകരുടെ എണ്ണം ഇത് വെളിപ്പെടുത്തുന്നു.

നല്ല കാറ്റുള്ള ദിനത്തിലാണ് വിന്‍ഡ്‌സര്‍ കാസില്‍ ഈ വര്‍ഷത്തെ രണ്ടാമത്തെ വിവാഹ മാമാങ്കത്തിന് അരങ്ങായത്. യൂജിന്‍ രാജകുമാരി മിസ്സിസ് ജാക്ക് ബ്രൂക്‌സ്ബാങ്കായി മാറുന്ന ദിനത്തിന് വേണ്ട സുരക്ഷയും സജ്ജീകരണങ്ങളുമെല്ലാം ഒരുക്കുകയും ചെയ്തിരുന്നു. രാജകുടുംബാംഗങ്ങള്‍ മുതല്‍ സൂപ്പര്‍ താരങ്ങള്‍ വരെ അതിഥികളായി ചടങ്ങിനെത്തി. എന്നിട്ടും നഗരവീഥികളില്‍ പതിവ് പോലെയുള്ള ജനക്കൂട്ടം ദൃശ്യമായില്ല. മെയ് മാസത്തില്‍ നടന്ന ഹാരി-മെഗാന്‍ വിവാഹത്തിന് എത്തിയ വന്‍ജനക്കൂട്ടവുമായി താരതമ്യം ചെയ്താണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ ഈ കുറവ് ചൂണ്ടിക്കാണിക്കുന്നത്.

ചടങ്ങുകള്‍ ആരംഭിച്ചപ്പോള്‍ റോഡരികിലെ സുരക്ഷാ ബാരിയറുകള്‍ക്ക് അപ്പുറം വലിയ തിരക്കൊന്നും ഉണ്ടായില്ല. സസെക്‌സ് ഡ്യൂക്കും, ഡച്ചസും തമ്മിലുള്ള വിവാഹത്തിന് 1 ലക്ഷം അഭ്യൂദയകാംക്ഷികളാണ് വധൂവരന്‍മാരെ ഒരുനോക്ക് കാണാന്‍ തെരുവില്‍ തടിച്ചുകൂടിയത്. പ്രദേശത്തെ വീടുകളും, കടകളും വരെ ഇതിനായി അലങ്കരിച്ച് ഒരുങ്ങി. എന്നാല്‍ ഇന്നലെ ഈ ചലനങ്ങളൊന്നും കൂടാതെ തെരുവ് അനാഥമായി. രാജകീയ വിവാഹത്തിന്റേതായ ഒരു അന്തരീക്ഷമില്ലെന്ന് തെരുവ് കച്ചവടക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. ആളുകളേക്കാള്‍ കൂടുതല്‍ പോലീസാണ് സ്ഥലത്തുള്ളത്. കാര്യമായി കച്ചവടം നടക്കാത്തതിന്റെ നിരാശയാണ് ഇവര്‍ രേഖപ്പെടുത്തുന്നത്.

യൂജീന്‍ രാജകുമാരിയെക്കുറിച്ച് പലര്‍ക്കും വ്യക്തമായ അറിവില്ല. ഭര്‍ത്താവിനെക്കുറിച്ച് ഒട്ടും അറിവില്ല. പബ്ബുകളിലും കാര്യമായ തിരക്കുണ്ടായില്ല. വൈകുന്നേരത്തോടെ മാത്രമാണ് കുറച്ച് പേരെങ്കിലും തെരുവിലെത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more