1 GBP = 103.12

വിജയ് പി നായരുടെചാനല്‍ യൂടൂബ് നീക്കം ചെയ്തു; സന്തോഷമെന്ന് ഭാഗ്യക്ഷ്മി

വിജയ് പി നായരുടെചാനല്‍ യൂടൂബ് നീക്കം ചെയ്തു; സന്തോഷമെന്ന് ഭാഗ്യക്ഷ്മി

യൂടൂബിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച വിജയ് പി നായരുടെ വീഡിയോകളും യൂടൂബ് ചാനലും നീക്കം ചെയ്തു. ഇയാള്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സംഭവത്തില്‍ 100 ശതമാനം സന്തോഷമുണ്ടെന്നും താന്‍ അനുഭവിച്ച അപമാനങ്ങളള്‍ക്കും ആളുകളുടെ ആരോപണശരങ്ങള്‍കും തനിക്ക് കിട്ടിയ അല്ലെങ്കില്‍ സ്ത്രീ സമൂഹത്തിന് സര്‍ക്കാരില്‍ നിന്ന് കിട്ടിയ ഏറ്റവും വലിയ പാരിദോഷികമാണ് ഇതെന്നാണ് ഭാഗ്യലക്ഷമി റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

ആക്ടിവിസ്റ്റായ ശ്രീലക്ഷമി അറക്കലിന്റെ പരാതിയിന്മേലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വിജയ് പി നായരുടെ യൂട്യൂബിലെ വീഡിയോ പരിശോധിച്ച് ഹൈടെക് സെല്‍ ചുമതലയുള്ള ഡിവൈഎസ്പി ഇ എസ് ബിജുമോനാണ് ഐ ടി ആക്ട് ചുമത്താമെന്ന ശുപാര്‍ശ മ്യൂസിയം പൊലീസിന് നല്കിയത്.

ലൈംഗിക അധിക്ഷേപമുള്ള ഉള്ളടക്കം പ്രസിദ്ധീകരിച്ചതിനുള്ള 67, 67 (അ) വകുപ്പുകളാണ് വിജയ് പി നായര്‍ക്കെതിരെ ചുമത്തിയത്. അഞ്ച് വര്‍ഷം തടവും പത്ത് ലക്ഷം പിഴയും ശിക്ഷ ലഭിക്കുന്നതിനൊപ്പം ജാമ്യം കിട്ടാനും സാധ്യതയില്ല. നേരത്തെ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് പൊലീസ് ചുമത്തിയിരുന്നത്. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോഴാണ് കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കാന്‍ പൊലീസ് തയ്യാറായത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more