1 GBP = 103.73
breaking news

ലോക്​ഡൗൺ പിൻവലിക്കുന്ന രാജ്യങ്ങൾ അതീവ ജാഗ്രത പുലർത്തണം- ലോകാരോഗ്യ സംഘടന

ലോക്​ഡൗൺ പിൻവലിക്കുന്ന രാജ്യങ്ങൾ അതീവ ജാഗ്രത പുലർത്തണം- ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ്​19 വൈറസിൻെറ വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ ലോക്​ഡൗൺ പിൻവലിക്കാനൊരുങ്ങുന്ന രാജ്യങ്ങൾ  അതീവ ജാഗ്രത പുലർത്തണമെന്ന്​ ലോകാരോഗ്യ സംഘടന. ആഗോളതലത്തിൽ രണ്ടാംഘട്ട കോവിഡ്​ വ്യാപനമുണ്ടാകുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്​. ലോക്​ഡൗൺ ലഘൂകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച ശേഷം ജർമനിയിൽ കോവിഡ്​ വ്യാപനം വർധിക്കുന്നതായി റിപ്പോർട്ട് ചെയ്തിരുന്നു. വൈറസ് ബാധ പരിമിതപ്പെടുത്തുന്നതിൽ വിജയിച്ച ദക്ഷിണ കൊറിയയിൽ  നൈറ്റ്ക്ലബ്ബുകൾ തുറന്നതോടെ പുതിയ ക്ലസ്​റ്ററുകൾ ഉണ്ടായി. കോവിഡ്​ നിയന്ത്രണത്തിന്​ ശേഷം പല രാജ്യങ്ങളും ലോക്​ഡൗണിൽ നിന്ന്​ പുറത്തുകടക്കുന്നതിൽ പ്രതീക്ഷകളുണ്ട്​. ക്ലസ്റ്ററുകളെക്കുറിച്ച് പൂർണമായ വിവരങ്ങൾ ലഭിക്കാതെ രോഗബാധ താഴ്ന്ന നിലയിൽ തുടരുകയാണെങ്കിൽ, വൈറസ് വീണ്ടും ഉണ്ടാകാനുള്ള സാധ്യതയുണ്ട്-  ഡോ. മൈക്ക് റയാൻ  വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കോവിഡിനെ തുടർന്നിട്ട്​ അടച്ചിട്ട  രാജ്യങ്ങൾ അവരുടെ സമ്പദ്‌വ്യവസ്ഥ  വീണ്ടും പുനഃരുജ്ജീവിപ്പിക്കാനായി പൊരുതുകയാണ്​. ​ 
ലോക്​ഡൗൺ പിൻവലിച്ച ജർമനിക്കും ദക്ഷിണ കൊറിയക്കും പുതിയ ക്ലസ്റ്ററുകളെ അടിച്ചമർത്താൻ കഴിയുമെന്ന് പ്രതീക്ഷയുണ്ടെന്നും എന്നാൽ കോവിഡി​​െൻറ രണ്ടാം തരംഗം ഒഴിവാക്കുക പ്രധാനമാണെന്നും ​ൈമക്ക്​ റയാൻ പറഞ്ഞു.

“കണ്ണുതുറക്കാൻ തയാറുള്ളവരും ആഗ്രഹിക്കുന്നവരുമായ രാജ്യങ്ങളുടെ ഉദാഹരണങ്ങൾ  ഉയർത്തിപ്പിടിക്കേണ്ടത് വളരെ പ്രധാനമാണ്​. എന്നാൽ ഇതിന്​ വിപരീതമായി, ചില രാജ്യങ്ങൾ, കണ്ണടച്ച്​ സഞ്ചരിക്കാൻ ശ്രമിക്കുകയാണ്” -റയാൻ പറഞ്ഞു.

നിയന്ത്രണങ്ങൾ പിൻവലിക്കുന്നത്​  സങ്കീർണ്ണവും പ്രയാസകരവുമാകുമെന്നും ജീവനും ഉപജീവനവും സംരക്ഷിക്കാൻ ഘട്ടംഘട്ടമായി ലോക്​ഡൗൺ പിൻവലിക്കുദതാണ്​ നല്ലതെന്നും  ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

ചൈന, ജർമനി, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലെ വൈറസ്​ ബാധയുടെ യഥാർഥ പ്രഭവകേന്ദ്രമായ വൂഹാനിൽ പുതിയ ക്ലസ്റ്റർ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന്  ഗെബ്രിയേസസ് പറഞ്ഞു.

ഒരു വാക്സിൻ ഉണ്ടാകുന്നതുവരെ, സമഗ്രമായ നടപടികളുടെ പാക്കേജാണ് വൈറസിനെ നേരിടാനുള്ള  ഏറ്റവും ഫലപ്രദമായ ഉപകരണമെന്നും  അദ്ദേഹം ചൂണ്ടിക്കാട്ടി. ആദ്യ കാല പഠനങ്ങൾ പ്രകാരം കുറഞ്ഞ തോത്​ പ്രതിരോധശേഷിയുള്ളവരും രോഗത്തെ അതിജീവിച്ചിരുന്നു. എന്നാൽ പ്രതിരോധ ശേഷി കൂടുതലുള്ളവരും രോഗബാധിതരായി തുടരുന്നുവെന്നത്​ ആശങ്കയുണ്ടാക്കുന്നുവെന്നും ലോകാരോഗ്യ സംഘടന മേധാവികൾ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more