വാഷിങ്ടൺ: ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം അരക്കോടിയിലേക്കെത്തുന്നു. ഇതുവരെ 49,86,406 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 19,58,525 പേർ രോഗമുക്തരായപ്പോൾ 3,24,911 പേർ മരണത്തിനു കീഴടങ്ങി. 27,02,970 പേർ ചികിത്സയിലാണ്.
യു.എസിലാണ് കോവിഡ് രൂക്ഷമായി ബാധിച്ചത്. 15,70,583 പേർക്കാണ് ഇവിടെ കോവിഡ് ബാധ സ്ഥിരീകരിച്ചത്. 93,533 പേർ രോഗബാധ മൂലം മരിച്ചു. 3,61,180 പേർ രോഗമുക്തി നേടി. നിലവിൽ 11,15,870 പേർ ചികിത്സയിലാണ്.
യു.എസിനു പിന്നാലെ റഷ്യയിലും കോവിഡ് വളരെ മോശമായാണ് ബാധിച്ചത്. 2,99,941 പേർക്കാണ് റഷ്യയിൽ കോവിഡ് ബാധിച്ചത്. 76,130 പേർ രോഗമുക്തരായി. 2,837 പേർ മരണത്തിനു കീഴടങ്ങി. 2,20,974 പേർ ചികിത്സയിലാണ്.
സ്പെയിനിൽ 2,78,803 പേരാണ് രോഗബാധിതരായത്. ഇതിൽ 27,778 പേർ മരിച്ചു. 1,96,958 പേർക്ക് രോഗം ഭേദമായി. 54,067 പേർ ചികിത്സയിൽ തുടരുകയാണ്.
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5,611 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയിൽ ആദ്യമായാണ് ഒരു ദിവസം കൊണ്ട് ഇത്രയധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്. 140 പേർ മരിക്കുകയും ചെയ്തു.
രാജ്യത്ത് 1,06,475 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 42,309 പേർ രോഗമുക്തരായി. 3,302 പേർ മരിച്ചു. 60,864 പേർ ചികിത്സയിലാണ്.
click on malayalam character to switch languages