1 GBP = 104.37
breaking news

ലണ്ടൻ മലയാള സാഹിത്യവേദിയുടെ യൂട്യൂബ് ചാനൽ ചിത്രകാരനും സാഹിത്യകാരനുമായ റോയ് സി.ജെ യുടെ കഥ ഡേവിഡ് പ്രസിദ്ധീകരിച്ചു

ലണ്ടൻ മലയാള സാഹിത്യവേദിയുടെ യൂട്യൂബ് ചാനൽ ചിത്രകാരനും സാഹിത്യകാരനുമായ റോയ് സി.ജെ യുടെ കഥ ഡേവിഡ്  പ്രസിദ്ധീകരിച്ചു

ലണ്ടൻ മലയാള സാഹിത്യവേദി മലയാള സാഹിത്യ രചനകൾ കേൾക്കുവാനും നാടൻ കലകളും ഇതര കലകളും കണ്ടാസ്വദിക്കുവാനും
വേണ്ടി ആരംഭിച്ച യൂട്യൂബ് ചാനലിൽ യുകെയിലെ അറിയപ്പെടുന്ന ചിത്രകാരനും സാഹിത്യകാരനുമായ റോയ് .സി.ജെ രചിച്ച ഡേവിഡ്
എന്ന ചെറുകഥ പ്രസിദ്ധീകരിച്ചിരിക്കുന്നു. ലണ്ടൻ  മലയാള സാഹിത്യവേദിയുടെ പത്താം വാർഷീകത്തിന്റെ ഭാഗമായി ആരംഭിച്ചിരിക്കുന്ന
യൂട്യൂബ് ചാനലിൽ പ്രമുഖ എഴുത്തുകാരുടെയും പ്രവാസി എഴുത്തുകാരുടെയും കൃതികൾ ശബ്‍ദ രൂപത്തിൽ പ്രസിദ്ധീകരിക്കും. കൂടാതെ
അന്യം നിന്ന് പോകുന്ന കേരളീയ കലകളുടെ വിഡിയോയും പ്രമുഖരായ പ്രഭാഷകരുടെ പ്രഭാഷണങ്ങളും, കലാസാഹിത്യരംഗത്തെ
പ്രസിദ്ധരായവരുടെ അഭിമുഖങ്ങളും തുടർച്ചയായി പ്രസിദ്ധീകരിക്കുന്നതായിരിക്കും.

റോയ് സി ജെ. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ കാർട്ടൂണുകളും ചിത്രങ്ങളും ചിത്രകഥകളും വരച്ചുകൊണ്ടു തുടക്കം. പാലക്കാട് പൊറ്റശ്ശേരി  ഗവണ്മെന്റ് സ്കൂളിൽ ചിത്രകലാധ്യാപകനായി കുറേക്കാലം ജോലി ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പ് അധ്യാപകർക്കായി സംസ്ഥാന തലത്തിൽ നടത്തുന്ന ചെറുകഥാ മത്സരത്തിലും ഏകാങ്ക നാടക രചനാമത്സരത്തിലും അവാർഡുകൾ നേടിയിട്ടുണ്ട്. കേരള സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്റെ സുരേന്ദ്രൻ സ്മാരക ചെറുകഥാ അവാർഡിന് 2003-ൽ അർഹനായി. ‘റെറ്റിനയിൽ പതിയാത്തത്’ എന്നൊരു ചെറുകഥാ സമാഹാരം ലോഗോസ് ബുക്ക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. യുക്മയുടെ ഔദ്യോഗക പ്രസിദ്ധീകരണമായ ജ്വാല ഇ മാഗസിന്റെ എഡിറ്റോറിയൽ ബോർഡ് അംഗം. ഇപ്പോൾ കുടുംബ സമേതം ഇംഗ്ലണ്ടിലെ കേം ബ്രിഡ്‌ജിൽ താമസം.

ലണ്ടൻ മലയാള സാഹിത്യവേദിയുടെ യൂട്യൂബ് ചാനലിന്റെ കൂടുതൽ വിവരങ്ങൾക്ക് പ്രോഗ്രാം കോർഡിനേറ്റർ സി. എ. ജോസഫുമായി ബന്ധപ്പെടാവുന്നതാണ്

( 07846747602 ).
റോയ് സി. ജെ യുടെ ചെറുകഥ ഡേവിഡ് കേൾക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more