1 GBP = 103.12

“റെയ്‌സ് റോബിൻസ് ഇനി കുഞ്ഞു മാലാഖയായി സ്വർഗ്ഗത്തിൽ” റെയ്സിന് വിടയേകി യുകെ മലയാളി സമൂഹം

“റെയ്‌സ് റോബിൻസ് ഇനി കുഞ്ഞു മാലാഖയായി സ്വർഗ്ഗത്തിൽ” റെയ്സിന് വിടയേകി യുകെ മലയാളി സമൂഹം

യുകെയിലെ ഡോർസെറ്റ് കൗണ്ടിയിലെ പൂളിൽ കഴിഞ്ഞ ഞായറാഴ്ച അന്തരിച്ച കോട്ടയം കല്ലറ പഴുക്കായിൽ റോബിൻസ് സ്മിതാ ദമ്പതികളുടെ ഒൻപതു വയസുകാരൻ മകൻ റെയ്സിൻ്റ മൃതസംസ്കാര ശുശ്രൂഷകൾ 16-03-19 ശനിയാഴ്ച രാവിലെ 11:00 മണിക്ക് പൂളിലെ സെൻ്റ് മേരീസ് കാത്തലിക് ചർച്ചിൽ നടന്നു. സംസ്കാര ശുശ്രൂഷകൾക്ക് ശേഷം പൂൾ സിമിത്തേരിയിൽ റെയ്‌സ് മോന് അന്ത്യവിശ്രമമൊരുക്കി. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് ജനങ്ങളാണ് സംസ്കാര ശുശ്രൂഷകളിൽ പങ്കെടുക്കാനെത്തിയത്. യുക്മക്ക് വേണ്ടി പ്രസിഡൻറ് മനോജ് പിള്ള റീത്ത് സമർപ്പിച്ചു. വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യൻ, മുൻ ദേശീയ ട്രഷറർ ഷാജി തോമസ്, യുക്മ ചാരിറ്റി ട്രസ്റ്റി ലാലിച്ചൻ ജോർജ്ജ്, വിവിധ റീജണുകളിൽ നിന്നുള്ള യുക്മ പ്രതിനിധികളായ ബിനു കുര്യാക്കോസ് (വെയിൽസ്), ഷാജി വരാക്കുടി (നോർത്ത് വെസ്റ്റ് ), ജിജോ മാധവപള്ളിൽ (നോർത്ത് ഈസ്റ്റ് ), സാജൻ പടിക്കമ്യാലിൽ (ഈസ്റ്റ് ആംഗ്ലിയ) എന്നിവർ പങ്കെടുത്തു.

സീറോ മലബാർ വി കാരി ജനറൽ ഫാ സജി മലയിൽ പുത്തൻപുരയിൽ മുഖ്യ കാർമികനായി ശുശ്രൂഷകളിൽ പൂൾ സെൻ്റ് മേരീസ് ഇടവക വികാരി ഫാ. കാനോൻ ജോൺ വെബ് ,കിൻസൺ ക്രൈസ്റ്റ് കിംഗ് ഇടവക വികാരിയും സീറോ മലബാർ ചാപ്ലയിനുമായ ഫാ: ചാക്കോ പനത്തറ എന്നിവർ സഹകാർമികരായി. ദിവ്യബലിക്കു ശേഷം ഭൗതിക ശരീരം ദർശിക്കുന്നതിനൂ അന്തിമോപചാരം അർപ്പിക്കുന്നതിനും അവസരമൊരുക്കിയിരുന്നു. പൂളിലെ മുഴുവൻ മലയാളി സമൂഹവും റെയ്‌സ് മോന് അന്തിമോപചാരമർപ്പിക്കാനെത്തിയിരുന്നു.

യു കെ മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തി കഴിഞ്ഞ ഞായറഴ്ച .10/03/2019 പുലർച്ചെ 2 മണിക്ക് സൗത്താംപ്റ്റൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ആയിരുന്നു അന്ത്യം .പൂൾ സെൻ്റ് മേരീസ് കാത്തലിക് പ്രൈമറി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ആയിരുന്നു .കഴിഞ്ഞ വെള്ളിയാഴ്ച വീട്ടിൽ വച്ച് കാർഡിയാക് അറസ്റ്റ് ഉണ്ടാവുകയും സൗതാംപ്റ്റൺ ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയുമായിരുന്നു .ബന്ധുക്കളും, സ്നേഹിതരും റെയിസിനോടുള്ള സ്നേഹാദരവുകൾ പൂക്കൾക്കു പകരം റെയ്സ് റോബിൻസിൻ്റെ വേർപാടിൽ കുടുംബത്തിനൊപ്പം നിന്ന് സഹായമൊരുക്കിയ പ്രശസ്ത ജീവകാരുണ്യ സംഘടനയായ പൂളിലെ Julia’s House Children Hospice വേണ്ടി സംഭാവനകൾ നൽകിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more