1 GBP = 103.14

റഷ്യയിലും യുക്രെയ്​നിലും കുടുങ്ങി 3000ത്തിലധികം മലയാളികൾ

റഷ്യയിലും യുക്രെയ്​നിലും കുടുങ്ങി 3000ത്തിലധികം മലയാളികൾ

തി​രു​വ​ന​ന്ത​പ​ു​രം: കോ​വി​ഡി​നി​ടെ നാ​ട്ടി​ലേ​ക്ക്​ വ​രാ​ൻ താ​ൽ​പ​ര്യ​മു​ണ്ടാ​യി​ട്ടും മ​ട​ങ്ങാ​നാ​കാ​തെ റ​ഷ്യ​യി​ലും യു​ക്രെ​യ്​​നി​ലും കു​ടു​ങ്ങി വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ 3000ത്തി​ല​ധി​കം മ​ല​യാ​ളി​ക​ൾ. നോ​ർ​ക്ക റൂ​ട്ട്​​സ്​ വെ​ബ്​​സൈ​റ്റി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത്​​ കാ​ത്തി​രി​ക്കു​ക​യാ​ണി​വ​ർ. മ​റ്റു നി​ര​വ​ധി ഇ​ന്ത്യ​ക്കാ​രും​ ഇൗ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച്​ എം​ബ​സി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ ഇ​ന്ത്യ​യി​ലേ​ക്ക്​ വി​മാ​ന​സ​ർ​വി​സ്​ പ്ര​ഖ്യാ​പി​ച്ചി​ട്ടും റ​ഷ്യ, യു​ക്രെ​യ്​​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്താ​ത്ത​ത്​ അ​വ​ഗ​ണ​ന​യു​ടെ തെ​ളി​വാ​ണെ​ന്ന്​ അ​വ​രി​ൽ ചി​ല​ർ  ‘മാ​ധ്യ​മ’ ത്തോ​ട്​ പ​റ​ഞ്ഞു.

ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​വ​രി​ൽ ഏ​റെ​യും മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളാ​ണ്. വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക്​ മു​ൻ​ഗ​ണ​ന ന​ൽ​കു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പെ​ടെ ആ​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​വ​രു​ടെ കാ​ര്യ​ത്തി​ൽ ആ ​പ​രി​ഗ​ണ​ന ഉ​ണ്ടാ​യി​ട്ടി​ല്ല. മ​റ്റു രാ​ജ്യ​ങ്ങ​ളി​ലെ പോ​ലെ റ​ഷ്യ​യി​ലും കോ​വി​ഡ്​ ഭീ​തി രൂ​ക്ഷ​മാ​ണ്. 1.5 ല​ക്ഷ​ത്തോ​ളം പേ​ർ​ രോ​ഗ​ബാ​ധി​ത​രാ​യ അ​വി​ടെ 1300 ല​ധി​കം പേ​ർ മ​രി​ച്ചി​ട്ടു​മു​ണ്ട്. ആ ​സാ​ഹ​ച​ര്യ​ത്തി​ൽ ജീ​വ​നു​ത​ന്നെ ഭീ​ഷ​ണി​യു​ള്ള​തി​നാ​ലാ​ണ്​ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങാ​ൻ അ​പേ​ക്ഷ ന​ൽ​കി കാ​ത്തി​രി​ക്കു​ന്ന​തെ​ന്ന്​ അ​വ​ർ പ​റ​യു​ന്നു. ഒ​രു​വി​ധ സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​വും പാ​ലി​ക്ക​പ്പെ​ടാ​ത്ത​ത്​ ത​ങ്ങ​ൾ​ക്ക്​ രോ​ഗം പി​ടി​പെ​ടാ​നു​ള്ള സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ക​യാ​ണെ​ന്നും അ​വ​ർ പ​റ​യു​ന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more