1 GBP = 103.76

റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി ഇടപെട്ട് ഇളവുകള്‍ നല്‍കിയതിന് കൂടുതല്‍ രേഖകൾ പുറത്ത്

റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി ഇടപെട്ട് ഇളവുകള്‍ നല്‍കിയതിന് കൂടുതല്‍ രേഖകൾ പുറത്ത്

റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി ഇടപെട്ട് ഇളവുകൾ നൽകിയതിന് കൂടുതല്‍ രേഖകള്‍ പുറത്ത്. ഫ്രാന്‍സുമായുള്ള കരാറില്‍ നിന്ന് അഴിമതി വിരുദ്ധ വകുപ്പുകള്‍ ഒഴിവാക്കിയാണ് കേന്ദ്രം കരാറുണ്ടാക്കിയത്. കരാര്‍ നടപ്പാക്കാന്‍ പ്രത്യേക അക്കൗണ്ട് വേണമെന്ന ധനമന്ത്രാലയത്തിന്‍റെ നിര്‍ദേശം പോലും പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് ഒഴിവാക്കി. കരാറിന് സര്‍ക്കാര്‍ ഉറപ്പോ ബാങ്ക് ഗ്യാരന്‍റിയോ ഇല്ലാത്തതിനാല്‍ പ്രത്യേക അക്കൗണ്ട് വഴി മാത്രമേ പണമിടപാട് നടത്താവൂയെന്നാണ് ധനവകുപ്പ് നിര്‍ദേശിച്ചത്.

അനധികൃത ഇടപാടുകള്‍ ഉണ്ടായാല്‍‌ പിഴ ചുമത്തുന്നതിനുളള വ്യവസ്ഥയും പ്രധാനമന്ത്രി ഒപ്പുവെച്ച കരാറിൽ നിന്നും ഒഴിവാക്കി. ദ ഹിന്ദു ദിനപത്രമാണ് രേഖകള്‍ പുറത്തുവിട്ടത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more