1 GBP = 103.12

രണ്ട്​ ഡോസിന്​ 4400 രൂപ; പൊതുജനങ്ങൾക്ക്​ വാക്​സിൻ വിതരണവുമായി ചൈനീസ്​ നഗരം

രണ്ട്​ ഡോസിന്​ 4400 രൂപ; പൊതുജനങ്ങൾക്ക്​ വാക്​സിൻ വിതരണവുമായി ചൈനീസ്​ നഗരം

തായ്​പേയ്​: ചൈന അവരുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള കോവിഡ്​ വാക്​സിൻ കൂടുതൽ പേർക്ക്​ നൽകാനൊരുങ്ങുന്നു. ഫലപ്രാപ്തിയും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിന് മുമ്പാണ്​ വാക്​സിൻ ജനങ്ങൾക്ക്​ നൽകാൻ പോകുന്നത്​. ചൈനയിലെ​ നഗരമായ ജിയാസിങ്ങിലുള്ള ജനങ്ങൾക്ക്​​ ചൈനീസ്​ ഭരണകൂടത്തി​െൻറ കീഴിലുള്ള സിനോവാക് ബയോടെക് നിർമിച്ചുകൊണ്ടിരിക്കുന്ന വാക്​സിൻ നൽകുമെന്നാണ്​ പ്രഖ്യാപിച്ചിരിക്കുന്നത്​. ഡബിൾ ഡോസിന് 60 ഡോളർ ( 4,400 ഇന്ത്യൻ രൂപ ) നിരക്കിലായിരിക്കും വാക്​സിൻ നൽകുക.

നഗരത്തിലെ അടിസ്ഥാന പ്രവർത്തനങ്ങളിലേർപ്പെടുന്നവരടക്കമുള്ള ‘ഹൈ റിസ്​ക്​’ ഗ്രൂപ്പിനാണ്​ മുൻഗണന ലഭിക്കുക. അതേസമയം, വാക്​സിൻ അടിയന്തരമായി ആവശ്യമുള്ള നഗരവാസികൾക്കും അപേക്ഷിക്കാമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്​. നിലവിൽ അവസാന ഘട്ട ക്ലിനിക്കൽ പരിശോധനയിലുള്ള വാക്​സിന്​ ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല എന്നതാണ്​ വസ്​തുത. എന്നാൽ അടിയന്തര സാഹചര്യമെന്ന നിലക്കാണ്​ വിതരണം ചെയ്യുന്നതെന്ന വിശദീകരണവും അധികൃതർ നൽകുന്നുണ്ട്​. മറ്റൊരു ചൈനീസ്​ കമ്പനിയായ ചൈന നാഷണൽ ബയോടെകും വാക്​സിൻ വിതരണത്തിനായുള്ള ഒരുക്കത്തിലാണ്​. വിദേശത്ത്​ പഠിക്കുന്ന വിദ്യാർഥികൾക്കാണ്​ വാക്​സിൻ സൗജന്യമായി നൽകുകയെന്ന്​ അവർ അറിയിച്ചിട്ടുണ്ട്​.

നിലവിൽ രാജ്യത്ത്​ 168,000 പേർ വാക്​സിൻ കുത്തിവെപ്പിനായി ഒാൺലൈൻ സർവേ വഴി അപേക്ഷിച്ചതായും അതിൽ 91,000 പേരെ പരിഗണിച്ചതായും സി.എൻ.ബി.ജി അവരുടെ വെബ്​സൈറ്റിലൂടെ അറിയിച്ചിരുന്നു. എന്നാൽ പിന്നീട്​ അത്​ നീക്കം ചെയ്യുകയും ചെയ്​തു. ചൈനയിലെ മരുന്ന്​ കമ്പനികളുടേതായി അഞ്ച് വാക്​സിനുകളാണ്​ അവസാന ഘട്ട പരിശോധനയിലുള്ളത്​. അവയിലൊന്നിന്​ പോലും ജനങ്ങളിൽ കുത്തിവെക്കുന്നതിനുള്ള അംഗീകാരം നിലവിൽ ലഭിച്ചിട്ടില്ല. അതേസമയം ഇൗ വർഷാവസാനത്തിന്​ മുമ്പായി ഒരു വാക്​സിൻ പൊതുജനങ്ങൾക്കായി തങ്ങൾ അവതരിപ്പിക്കുമെന്ന്​ ചൈനീസ്​ ആരോഗ്യ പ്രവർത്തകർ ഉറപ്പുനൽകുന്നുമുണ്ട്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more