1 GBP = 103.12

യു.എൻ ആണവ മേധാവി ഇറാനിൽ

യു.എൻ ആണവ മേധാവി ഇറാനിൽ

തെഹ്​റാൻ: ആണവപദ്ധതികൾ നിരീക്ഷിക്കുന്നതി​െൻറ ഭാഗമായി യു.എൻ ആണവ നിരീക്ഷണ സമിതി തലവൻ റാഫേൽ ഗ്രോസി ഉന്നതതല ഉദ്യോഗസ്​ഥരുമായി കൂടിക്കാഴ്​ച നടത്താൻ ഇറാനിലെത്തി.

രാജ്യത്തെ ആണവനിലയങ്ങളിൽ യു.എൻ സ്​ഥാപിച്ച നിരീക്ഷണ കാമറകൾ മാറ്റുമെന്ന്​ ഇറാൻ അധികൃതർ ഭീഷണി മുഴക്കിയിരുന്നു. 2015ലെ ആണവകരാർ പുനസ്​ഥാപിക്കണമെന്ന്​ ആവശ്യപ്പെട്ട്​ ഇറാൻ യു.എസിനും യൂറോപ്പിനും മേൽ സമ്മർദ്ദം ശക്​തമാക്കിയ സാഹചര്യത്തിലാണ്​ ഗ്രോസിയുടെ സന്ദർശനം. 

ഇറാൻ ആണവപദ്ധതി തലവൻഅലി അക്​ബർ സലേഹിയുമായി ഗ്രോസി കൂടിക്കാഴ്​ച നടത്തി. അതിനിടെ, പാർലമെൻറിൽ നിയമം പാസാക്കിയാലുടൻ കാമറകൾ മാറ്റുമെന്ന്​ ഇറാൻ വിദേശകാര്യമന്ത്രി ജവാദ്​ സരീഫ്​ വ്യക്തമാക്കി. ഇറാൻ ജനാധിപത്യ രാജ്യമാണ്​. അതിനാൽ പാർലമെൻറ്​ പാസാക്കുന്ന നിയമം പാലിക്കാൻ ബാധ്യതയുണ്ടെന്നും അദ്ദേഹം ടെലിവിഷൻ അഭിമുഖത്തിനിടെ സൂചിപ്പിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more