1 GBP = 96.45
breaking news

യുക്രെയ്നിൽ വിമാനം തകർന്ന് സൈനിക വിദ്യാർഥികളടക്കം 25 പേർ മരിച്ചു

യുക്രെയ്നിൽ വിമാനം തകർന്ന് സൈനിക വിദ്യാർഥികളടക്കം 25 പേർ മരിച്ചു

കീവ്: യുക്രെയ്നിൽ സൈനിക വിദ്യാർഥികൾ യാത്രചെയ്ത വിമാനം തകർന്ന് 25 പേർ മരിച്ചു. രണ്ട് പേർക്ക് ​ഗുരുതരമായി പരിക്കേറ്റതായും സൈനിക വക്താവ് അറിയിച്ചു.

പരിശീലന പറക്കലിനിടെയാണ് അപകടം. വ്യോമസേന ഉദ്യോഗസ്ഥരും വിദ്യാർഥികളും ഉൾപ്പെടെ 27 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ആന്റനോവ്-26 വിമാനമാണ് അപകടത്തിൽപ്പെട്ടത്. എൻജിൻ തകരാറാണ് അപകടകാരണമെന്ന് യുക്രെയ്ൻ പ്രതിരേധ മന്ത്രാലയത്തെ ഉദ്ധരിച്ചുകൊണ്ട് ദിനപ്പത്രം റിപ്പോർട്ട് ചെയ്തു.

അപകടത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകട സ്ഥലത്ത് തിരച്ചിൽ തുടരുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more