1 GBP = 100.49

യുകെകെസിഎ മിഡ്‌ലാന്‍ഡ് റീജിയണ്‍ വാര്‍ഷികാഘോഷങ്ങള്‍ ഏപ്രില്‍ 22ന്

യുകെകെസിഎ മിഡ്‌ലാന്‍ഡ് റീജിയണ്‍ വാര്‍ഷികാഘോഷങ്ങള്‍ ഏപ്രില്‍ 22ന്

കെറ്ററിങ് ; യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ അതിശക്തമായ റീജണുകളില്‍ ഒന്നായ മിഡ്‌ലാന്‍ഡ്‌സ് റീജിയണ്‍ വാര്‍ഷിക ആഘോഷങ്ങള്‍ ഏപ്രില്‍ 22ന് ലെസ്റ്ററില്‍.
ലെസ്റ്റര്‍ യൂണിറ്റിന്റെ ദശാബ്ദി വാര്‍ഷികാഘോഷങ്ങളും മിഡ്‌ലാന്‍ഡ് റീജയണ്‍ വാര്‍ഷികാഘോഷങ്ങളും സംയുക്തമായിട്ടാണ് നടത്തപ്പെടുന്നത്.
ലെസ്റ്റര്‍ യൂണിറ്റ് അതിഥേയത്വം വഹിക്കുന്ന മിഡ്‌ലാന്‍ഡ് റീജിയണ്‍ വാര്‍ഷികാഘോഷങ്ങള്‍ ഏപ്രില്‍ 22 ന് രാവിലെ 11 ന് ദിവ്യബലിയോടെ ആരംഭിക്കും.തുടര്‍ന്ന് പൊതു സമ്മേളനവും കലാപരിപാടികളും അരങ്ങേറും
യുകെകെസിഎയുടെ ശക്തമായ യൂണിറ്റുകളായ ബര്‍മ്മിങ്ഹാം, കവന്‍ട്രി, നോട്ടിങ്ഹാം,ലെസ്റ്റര്‍,ഡെര്‍ബി,കെറ്ററിങ്,ഓക്‌സ്‌ഫോര്‍ഡ്,വൂസ്റ്റര്‍ എന്നീ യൂണിറ്റുകള്‍ ചേരുന്നതാണ് മിഡ്‌ലാന്‍ഡ്‌സ് റീജിയണ്‍.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more