1 GBP = 103.90

മോ​ദി സ​ർ​ക്കാ​റിനെതിരായ പ്ര​ചാ​ര​ക​രെ നിശ്ശബ്​ദരാക്കാൻ മ​ന്ത്രി​മാ​രു​ടെ ര​ഹ​സ്യ​യോ​ഗം

മോ​ദി സ​ർ​ക്കാ​റിനെതിരായ പ്ര​ചാ​ര​ക​രെ നിശ്ശബ്​ദരാക്കാൻ മ​ന്ത്രി​മാ​രു​ടെ ര​ഹ​സ്യ​യോ​ഗം

ന്യൂ​ഡ​ൽ​ഹി: ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​റിെ​ന​തി​രാ​യ പ്ര​ചാ​ര​ക​രെ നേ​രി​ടു​ന്ന​തി​ന്​ വി​വി​ധ നി​ർ​ദേ​ശ​ങ്ങ​ൾ ആ​വി​ഷ്​​ക​രി​ച്ച്​​ ഒ​മ്പ​തം​ഗ മ​ന്ത്രി​മാ​രു​ടെ സം​ഘം. സ​ർ​ക്കാ​ർ​വി​രു​ദ്ധ​രെ നി​ശ്ശ​ബ്​​ദ​രാ​ക്കാ​നും പ​ത്ര​പ്ര​വ​ർ​ത്ത​ക​രെ പ്ര​ത്യേ​ക നി​റം ന​ൽ​കി പ​ട്ടി​ക ത​യാ​റാ​ക്കാ​നും മ​ന്ത്രി​മാ​രു​ടെ ര​ഹ​സ്യ​യോ​ഗം തീ​രു​മാ​നി​ച്ച​താ​യു​ള്ള 97 പേ​ജ്​ വ​രു​ന്ന രേ​ഖ കാ​ര​വ​ൻ പു​റ​ത്ത്​​വി​ട്ടു.

സ​ർ​ക്കാ​ർ​വി​രു​ദ്ധ പ​ത്ര​പ്ര​വ​ർ​ത്ത​ക​രെ ക​റു​ത്ത നി​റ​ത്തി​ലും അ​നു​കൂ​ലി​ക്കു​ന്ന​വ​രെ വെ​ളു​ത്ത നി​റ​ത്തി​ലും നി​ഷ്​​പ​ക്ഷ​രെ പ​ച്ച​നി​റ​ത്തി​ലും അ​ട​യാ​ള​പ്പെ​ടു​ത്താ​നാ​ണ്​ നി​ർ​ദേ​ശം. ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ൺ 14നും ​ജൂ​ലൈ ഒ​മ്പ​തി​നു​മി​ട​യി​ൽ ആ​റു​ത​വ​ണ മ​ന്ത്രി​മാ​ർ യോ​ഗം​ചേ​ർ​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. ​പ്ര​കാ​ശ്​ ജാ​വ്​​ദേ​ക്ക​ർ, ര​വി​ശ​ങ്ക​ർ പ്ര​സാ​ദ്, സ്​​മൃ​തി ഇ​റാ​നി, എ​സ്.​ ജ​യ​ശ​ങ്ക​ർ, മു​ഖ്​​താ​ർ അ​ബ്ബാ​സ്​ ന​ഖ്​​വി, കി​ര​ൺ റി​ജ്​​ജു, ഹ​ർ​ദീ​പ്​ സി​ങ്​ പു​രി, അ​നു​രാ​ഗ്​ ഠാ​കൂ​ർ, ബാ​ബു​ൽ സു​പ്രി​യോ എ​ന്നീ മ​ന്ത്രി​മാ​രാ​ണ്​ സ​ർ​ക്കാ​ർ​വി​രു​ദ്ധ ബു​ദ്ധി​ജീ​വി​ക​ളേ​യും പ​ത്ര​​പ്ര​വ​ർ​ത്ത​ക​രേ​യും നി​ർ​വീ​ര്യ​മാ​ക്കു​ന്ന​തി​ന്​ പ​രി​പാ​ടി​ക​ൾ ആ​വി​ഷ്​​ക​രി​ച്ച​ത്. 20 മു​ത​ൽ 30 പേ​രാ​ണ്​ പ്ര​ധാ​ന​മാ​യും സ​ർ​ക്കാ​ർ​വി​രു​ദ്ധ വി​കാ​രം ഇ​ള​ക്കി​വി​ടു​ന്ന​തെ​ന്ന്​ മ​ന്ത്രി​മാ​രു​ടെ സം​ഘം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

അ​തോ​ടൊ​പ്പം ലോ​ക​ത്തെ എ​ല്ലാ വ​ല​തു​പ​ക്ഷ പാ​ർ​ട്ടി​ക​ളു​മാ​യും ബ​ന്ധം സ്ഥാ​പി​ക്ക​ണ​മെ​ന്നും പൊ​തു​വാ​യ മേ​ഖ​ല​ക​ൾ ക​ണ്ടെ​ത്ത​ണ​മെ​ന്നും രേ​ഖ നി​ർ​ദേ​ശി​ക്കു​ന്നു​ണ്ട്. സ​ർ​ക്കാ​റി​നെ​തി​രെ രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ളെ ശ​ക്​​ത​മാ​യി പ്ര​തി​രോ​ധി​ക്കേ​ണ്ട​തു​ണ്ടെ​ന്ന്​ റി​പ്പോ​ർ​ട്ട്​​ നി​ർ​ദേ​ശി​ക്കു​ന്നു. സ​ർ​ക്കാ​റി​നെ അ​നു​കൂ​ലി​ക്കു​ന്ന പ്ര​മു​ഖ​രു​ടെ പ​ട്ടി​ക​യും കൂ​ട്ട​ത്തി​ൽ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

ഡി​ജി​റ്റ​ൽ മീ​ഡി​യ​യി​ൽ നേ​രി​ട്ടു​ള്ള വി​ദേ​ശ​നി​ക്ഷേ​പ​ത്തി​ന്​ 26 ശ​ത​മാ​നം പി​രി​ധി നി​ശ്ച​യി​ച്ച​തും ഒ.​ടി.​ടി പ്ലാ​റ്റ്​​ഫോ​മു​ക​ൾ​ക്ക്​ മൂ​ക്കു​ക​യ​റി​ടാ​ൻ തീ​രു​മാ​നി​ച്ച​തും സ​ർ​ക്കാ​റി​നെ​തി​രാ​യ വി​ദേ​ശ​മാ​ധ്യ​മ​ങ്ങ​ളു​െ​ട സ്വാ​ധീ​നം കു​റ​ക്കു​ന്ന​തി​നാ​ണ​ന്ന്​ റി​പ്പോ​ർ​ട്ട്​​ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. റി​പ്പോ​ർ​ട്ട്​​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ മു​ന്നി​ൽ ഒ​രി​ക്ക​ൽ അ​വ​ത​രി​പ്പി​ച്ച​താ​യും പ​റ​യു​ന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more