1 GBP = 104.04
breaking news

“മോനേ ഈ ഏട്ടനും ഒരിക്കൽ കരഞ്ഞിട്ടുണ്ട്”…ഉയരക്കുറവിന്റെ പേരിൽ അതിക്രൂരമായ കളിയാക്കലിന് ഇരയായ ബാലന് പിന്തുണയറിയിച്ച് ഗിന്നസ് പക്രു

“മോനേ ഈ ഏട്ടനും ഒരിക്കൽ കരഞ്ഞിട്ടുണ്ട്”…ഉയരക്കുറവിന്റെ പേരിൽ അതിക്രൂരമായ കളിയാക്കലിന് ഇരയായ ബാലന് പിന്തുണയറിയിച്ച് ഗിന്നസ് പക്രു

തിരുവനന്തപുരം: ഉയരക്കുറവിന്റെ പേരിൽ അതിക്രൂരമായ കളിയാക്കലിന് ഇരയായ ബാലന് പിന്തുണയറിയിച്ച് മലയാളിയുടെ പ്രിയതാരം ഗിന്നസ് പക്രു. താനും ഒരിക്കൽ ഉയരക്കുറവിന്റെ പേരിൽ കളിയാക്കലിന് ഇരയായിരുന്നുവെന്ന് കുറിച്ചിരിക്കുകയാണ് ഗിന്നസ് പക്രു. എന്നാല്‍ ആ കണ്ണീരാണ് പിന്നീട് തന്റെ യാത്രയ്ക്ക് ഊര്‍ജ്ജമായതെന്നും അദ്ദേഹം എഴുതിയിരിക്കുന്നത്.

പൊക്കക്കുറവിന്റെ പേരില്‍ കൂട്ടുകാര്‍ പരിഹസിക്കുന്നുവെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ ക്വാഡന്‍ എന്ന കുട്ടിയുടെ വീഡിയോ വലിയ തോതില്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റുപിടിച്ചിരുന്നു. ഓസ്ട്രേലിയക്കാരനായ ക്വാഡന്‍, തന്നെ ആരെങ്കിലുമൊന്ന് കൊന്നുതരാമോ എന്നാണ് വീഡിയോയില്‍ അമ്മയോട് ചോദിക്കുന്നത്. അത്ര ക്രൂരമായ കളിയാക്കലിലാണ് ക്വാഡന്‍ ഇരയാകുന്നതെന്ന് ആ വാക്കുകളില്‍ നിന്ന് വ്യക്തം.ഗിന്നസ് പക്രുവിന്റെ ഫെയ്സ്ബുക് പോസ്റ്റ് ഇങ്ങനെ,

മോനേ നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കല്‍ കരഞ്ഞിട്ടുണ്ട് …..
ആ കണ്ണീരാണ് പിന്നീടുള്ള യാത്രയ്ക്ക് ഇന്ധനമായത് …
നീ കരയുമ്ബോള്‍ …നിന്റെ ‘അമ്മ തോല്‍ക്കും ………
ഈ വരികള്‍ ഓര്‍മ്മ വച്ചോളു .

‘ഊതിയാല്‍ അണയില്ല
ഉലയിലെ തീ
ഉള്ളാകെ ആളുന്നു ഉയിരിലെ തീ ‘
– ഇളയ രാജ –
ഇത്തരത്തില്‍ വേദനിക്കുന്നവര്‍ക്കായി എന്റെ ഈ കുറിപ്പ്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more