1 GBP = 104.21

മെഡിക്കൽ കോളജുകളെല്ലാം കോവിഡ് സെന്‍ററാക്കി, അത്യാവശ്യ ചികിത്സക്ക് പോലും സൗകര്യമില്ല -എം.കെ. മുനീർ

മെഡിക്കൽ കോളജുകളെല്ലാം കോവിഡ് സെന്‍ററാക്കി, അത്യാവശ്യ ചികിത്സക്ക് പോലും സൗകര്യമില്ല -എം.കെ. മുനീർ

കോഴിക്കോട്: ആശുപത്രികൾ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് മലപ്പുറത്ത് യുവതിയുടെ രണ്ട് ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവത്തിൽ സർക്കാറിന് വിമർശനവുമായി മുസ്​ലിം ലീഗ് നേതാവും പ്രതിപക്ഷ ഉപനേതാവുമായ ഡോ. എം.കെ. മുനീർ. സംസ്ഥാനത്തെ പ്രധാന മെഡിക്കൽ കോളജുകളെല്ലാം കോവിഡ് സെന്‍ററാക്കിയതോടെ അത്യാവശ്യ ചികിത്സക്ക് പോലും സൗകര്യമില്ലാത്ത അവസ്ഥയാണ്. ആരോഗ്യവകുപ്പിന്‍റെ ക്രൂരതയെ തുടർന്നാണ് ഇരട്ടക്കുട്ടികളുടെ ജീവൻ പൊലിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് കാലം മുതൽ എത്രയോ മരണങ്ങൾ മതിയായ ചികിത്സ കിട്ടാതെ കേരളത്തിൽ നടന്നുവെന്ന് മുനീർ പറഞ്ഞു. പ്രധാന മെഡിക്കൽ കോളജുകൾ എല്ലാം കോവിഡ് കെയർ സെന്‍ററുകൾ ആക്കി മാറ്റിയതോടെ മറ്റ് അത്യാവശ്യ ചികിത്സകൾക്ക് പോലും സൗകര്യമില്ലാതെ രോഗികൾ വലയുന്ന സാഹചര്യമാണ്. പ്രധാനപ്പെട്ട താലൂക്ക് ആശുപത്രികളെയും മെഡിക്കൽ കോളജുകളിൽ ഒരു ഭാഗം മാത്രവും കോവിഡ് കെയർ സെന്‍ററുകൾ ആക്കി മാറ്റിയിരുന്നെങ്കിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാമായിരുന്നു.

ഇതാണോ സംസ്ഥാന സർക്കാറിന്‍റെ നമ്പർ വൺ അവകാശവാദമെന്ന് മുനീർ ചോദിച്ചു. കപട ഇടതു ആരോഗ്യ നിരീക്ഷകരുടെ ഉപദേശം ഇനിയും കേട്ടു കൊണ്ടിരുന്നാൽ ഇതിലും വലിയ ദുരന്തങ്ങൾ ആകും ഈ നാട്ടിൽ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് മഞ്ചേരിയിൽ മൂ​ന്ന് ആ​ശു​പ​ത്രി​ക​ൾ ചി​കി​ത്സ നി​ഷേ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് കൊണ്ടോട്ടി സ്വദേശിനിയായ​ യുവതിയുടെ ര​ണ്ട് ഗ​ർ​ഭ​സ്ഥ​ശി​ശു​ക്ക​ൾ മ​രി​ച്ചത്. മഞ്ചേരി മെഡിക്കൽ കോളജിലും പിന്നീട് കോഴിക്കോട് കോ​ട്ട​പ്പ​റ​മ്പ്​ മാ​തൃ​ശി​ശു ആ​ശു​പ​ത്രി​യിലും ഇവർ എത്തിയെങ്കിലും ചികിത്സ നൽകിയിരുന്നില്ല. ഓ​മ​ശ്ശേ​രി​യി​ലെ ശാന്തി ആശുപത്രി​യുമായി ബന്ധപ്പെട്ടെങ്കിലും ആർ.ടി.പി.സി.ആർ ഫലം വേണമെന്ന് ആവശ്യപ്പെട്ടു. ഞായറാഴ്ച വൈ​കീ​ട്ട് കോഴിക്കോട് മെഡിക്കൽ കോളജ് ലേ​ബ​ർ മു​റി​യി​ലേക്ക്​ മാറ്റി ശ​സ്ത്ര​ക്രി​​യ​യി​ലൂ​ടെ കു​ട്ടി​ക​ളെ പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും ജീ​വ​നു​ണ്ടാ​യിരുന്നില്ല.

യു​വ​തി​ക്ക് നേ​ര​ത്തെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ 15ന് ​നെ​ഗ​റ്റിവാ​യി ക്വാ​റ​ൻ​റീ​ൻ പൂ​ർ​ത്തി​യാ​ക്കിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more