1 GBP = 103.87

മൂന്നാം ഘട്ട സന്നദ്ധ സഹായ പദ്ധതി കളുമായി കലാകേരളം

മൂന്നാം ഘട്ട സന്നദ്ധ സഹായ പദ്ധതി കളുമായി കലാകേരളം
ജിമ്മി ജോസഫ്
ഗ്ളാസ്ഗോ: കൊറോണ എന്ന മഹാദുരന്തത്തിലകപ്പെട്ട് ലോകമാകെ വിറങ്ങലിച്ചു നിൽക്കുമ്പോൾ സഹായ ഹസ്തത്തിൻ്റെ ഒരു ചെറിയ കൈക്കുമ്പിളുമായി കലാകേരളം ഗ്ലാസ് ഗോയും.
 
മഹാപ്രളയകാലത്ത് ഒട്ടനവധി വീടുകൾ നിർമ്മിച്ചു നൽകി പ്രവാസ സംഘടനകൾക്കാകെ മാതൃകയായ കലാകേരളം:മാനവ സമൂഹം ചരിത്രത്തിലെ തന്നെ ഏറ്റവും ഭീകരമായ ഒരു ദുരന്തത്തെ അതിജീവിക്കാൻ പ്രയത്നപ്പെടുന്ന
ഈ അവസരത്തിലും ഒരു സാമൂഹ്യ സംഘടനയെന്ന നിലയക്ക്  നാളിതുവരെ ചെയ്തു കൊണ്ടിരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ വീണ്ടും ഏറെ പ്രസക്തമാകുകയാണ്.
കോവിഡ് 19- മൂലം
ദുരിതമനുഭവിക്കുന്ന 70 ലധികം ആളുകൾക്ക് ഭക്ഷണത്തിനുള്ള സാധനങ്ങൾ എത്തിച്ചു കൊടുക്കുവാ നും ഐസൊലേഷനില് കഴിയുന്നവര്‍ക്ക് അവശ്യ സഹായങ്ങള്‍ എത്തിക്കാനും നാളിതുവരെ  സാധിച്ചിട്ടുണ്ട്.
ഇനിയും ആരുടെയെങ്കിലും അറിവിൽ ബുദ്ധിമുട്ടനുഭവിക്കുന്ന ആരെയെങ്കിലുമറിയുമെങ്കിൽ കലാകേരളം ഭരണ സമിതിയുമായി ബന്ധപ്പെടുമല്ലോ.Student visa യിൽ എത്തിച്ചേർന്നവർ, ജോലിക്ക് പോകാൻകഴിയാത്തവർ,ഐസൊലേഷനില് കഴിയുന്നവര്‍അങ്ങനെ സഹായങ്ങൾ ആവശ്യമുള്ളവർ നിരവധിയാണ്. ഗ്ലാസ് ഗോയിലും പരിസര പ്രദേശങ്ങളിലും ബുദ്ധിമുട്ടനുഭവിക്കുന്ന ആർക്കും കലാകേരളവുമായി ബന്ധപ്പെടാവുന്നതാണ്.
മനo ഒന്നിച്ചു, കരം ഒന്നിച്ചു കലാ കേരളം ഗ്ളാസ് ഗോ മലയാളികള്‍ക്കൊപ്പം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more