1 GBP = 94.52

മാനവികതയും ശാസ്ത്രചിന്തയും പ്രചരിപ്പിക്കുന്ന എസ്സെൻസ് ഗ്ലോബൽ യുകെ പ്രഗൽഭരെ അണിനിരത്തികൊണ്ട് കൊറോണ ലോകം എന്ന സൈബർ മീറ്റ് ഒരുക്കുന്നു

മാനവികതയും ശാസ്ത്രചിന്തയും പ്രചരിപ്പിക്കുന്ന എസ്സെൻസ് ഗ്ലോബൽ യുകെ പ്രഗൽഭരെ അണിനിരത്തികൊണ്ട് കൊറോണ ലോകം എന്ന സൈബർ മീറ്റ് ഒരുക്കുന്നു

ടോമി തോമസ്

മാനവികതയും ശാസ്ത്രചിന്തയും പ്രചരിപ്പിക്കുന്ന എസ്സെൻസ് ഗ്ലോബൽ യുകെ പ്രഗൽഭരെ അണിനിരത്തികൊണ്ട് കൊറോണ ലോകം എന്ന സൈബർ മീറ്റ് ഒരുക്കുന്നു .എണ്ണായിരത്തോളം അംഗങ്ങളുള്ള എസ്സെൻസ് ഗ്ലോബൽ യുകെ ശാസ്ത്രബോധം വളർത്തുന്നതോടൊപ്പം മലയാളികളിലെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പടപൊരുതുകയും ചെയ്യുന്ന പ്രസ്ഥാനമാണ് . 

ഈ മാസം ഇരുപത്തിമൂന്നാം തിയതി മുതൽ മുപ്പതാം തിയതി വരെ നടത്തുന്ന സൈബർ മീറ്റിൽ അമേരിക്ക , യുകെ , ഇന്ത്യ എന്നിവടങ്ങളിൽനിന്നുള്ള പ്രഗത്ഭർ കൊറോണയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ പ്രബോധനങ്ങൾ നടത്തുന്നു .സിനിമാനടനും നിർമ്മാതാവും എഴുത്തുകാരനുമായ ശ്രീ തമ്പി ആന്റണിയും , ഗാന്ധിയൂണിവേഴ്സിറ്റി പി ആർ ഓ അയി പ്രവർത്തിച്ച ശ്രീ ജെയിംസ് ജോസഫ് , ബ്രാഡ്‌ലി യൂണിവേഴ്സിറ്റി പ്രൊഫസർ ആയ ഡോ . തോമസ് പാലാക്കൽ എന്നിവർ അമേരിക്കയിൽനിന്നും പ്രഭാഷണം നടത്തുമ്പോൾ നാനോ സൈന്റിസ്റ് ആയ ഡോ സുരേഷ് സി പിള്ള , റിസേർച് അസ്സോസിയേറ്റ് ആയ ഡോ ജോഷി ജോസ് , പത്രപ്രവർത്തകനായ ശ്രീ ടോം ജോസ് തടിയമ്പാട് , എസ്സെൻസ് ഗ്ലോബൽ യുകെ പ്രെസിഡൻഡ് ആയ ജോബി ജോസഫ് എന്നിവർ യുകെയിൽ നിന്നും മനോരോഗ വിദഗ്ധനായ ഡോ . ജോസ്റ്റിൻ ഫ്രാൻസിസ് ഇൻഡിയിൽ നിന്നും പ്രഭാഷണം നടത്തുന്നു .   കോവിഡ് മൂലം മനുഷ്യസമൂഹത്തിനുണ്ടായതും ഉണ്ടാകുന്നതുമായ വിവിധ വിഷയങ്ങളെകുറിച്ച് വിദഗ്ദ്ധർആയ ഇവരുടെ വാക്കുകൾ ശ്രവിക്കുന്നതിന് നിങ്ങളെല്ലാവരെയും സ്നേഹപൂർവം ക്ഷണിക്കുകയാണ് .

ഈ മാസം ഇരുപത്തി മൂന്നാം തിയതി മുതൽ മുപ്പതാം തിയതി വരെ നടക്കുന്ന ഫേസ്‌ബുക്ക് ലൈവ് എല്ലാ ദിവസവും യുകെ സമയം 4 പി എമ്മിനും ഇന്ത്യൻ സമയം വൈകിട്ട് എട്ട് മുപ്പതിനും ആണ് . വളെരെയധികം വിജ്ഞാനപ്രദവും ഉപകാരപ്രദവുമായ വാക്കുകൾ ശ്രവിക്കുന്നതിന്  നിങ്ങളെല്ലാവരെയും എസ്സെൻസ് ഗ്ലോബൽ യുകെ FB ലൈവിലെക്ക്  സ്നേഹപൂർവം ക്ഷണിക്കുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more