മാതാവ് രണ്ടാം വിവാഹം കഴിക്കുന്നതില്‍ പ്രതിഷേധിച്ച് ബ്രിട്ടനിലെ വീട് വിട്ടിറങ്ങിയ ബ്രിട്ടീഷ് പൗരയായ മലയാളി യുവതിയെ പോലീസ് ഇടപെട്ട് ലണ്ടനിലേക്ക് തിരിച്ചയച്ചു. കേരളത്തിലെ ഫേസ്ബുക്ക് ഫ്രണ്ടിന്റെ സഹായത്തോടെയാണ് യുവതി കഴിഞ്ഞ ദിവസം നാട്ടിലെത്തിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബ്രിട്ടനിലേക്ക് കുടിയേറി അവിടുത്തെ പൗരത്വം സ്വീകരിച്ച മലയാളി ദമ്പതികളുടെ മകളാണ് ബ്രിട്ടനില്‍ നിന്ന് നാട് വിട്ട് കേരളത്തിലെത്തിയത്. ഇവര്‍ക്ക് താമസിക്കാനും മറ്റുമുള്ള സൗകര്യം ചെയ്തുകൊടുത്തത് ഫേസ്ബുക്ക് സുഹൃത്തായിരുന്നു. കഴിഞ്ഞമാസം 26 നാണ് പെണ്‍കുട്ടി നാട്ടിലെത്തിയത്.
യുവതിയുടെ മചാതാപിതാക്കള്‍ കഴിഞ്ഞ കുറേ നാളായി വേര്‍പിരിഞ്ഞാണ് താമസം. മകളേയും ഭാര്യയേയും ഉപേക്ഷിച്ച് ഭര്‍ത്താവ് നേരത്തെ സ്വന്തം നാടായ ആലുവയിലേക്ക് മടങ്ങിയിരുന്നു. മാതാവും മകളും ഒന്നിച്ച് താമസിക്കുന്നതിനിടയിലാണ് മാതാവ് വീണ്ടും വിവാഹിതയാകാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് മകള്‍ പ്രതിഷേധിച്ച് നാട്ടിലേക്ക് പോരുകയായിരുന്നു.
എന്നാല്‍ നാട്ടിലുള്ള പിതാവിന്റെ അടുത്തേക്ക് പോകുന്നതിന് പകരം പെണ്‍കുട്ടി സിനിമാമേഖലയില്‍ ജോലി ചെയ്യുന്ന ഫേസ്ബുക്ക്ഫ്രണ്ടിന്റെ സഹായം തേടുകയായിരുന്നു. പെണ്‍കുട്ടിയെ വിമാനത്താവളത്തില്‍ നിന്നും കൂട്ടികൊണ്ടുവന്ന സുഹൃത്ത് താമസിക്കാനും മറ്റും സ്ഥലം സംഘടിപ്പിച്ച് കൊടുക്കുകയും ചെയ്തു. ഇതിനിടയില്‍ മകളെ കാണുന്നില്ലെന്ന് കാട്ടി മാതാവ് പോലീസില്‍ പരാതി നല്‍കി. പാസ്സ്‌പോര്‍ട്ട് കാണാനില്ലാത്തതിനാല്‍ നാട്ടിലേക്ക് പോന്നിട്ടുണ്ടാകുമെന്ന് കരുതി വീട്ടുകാര്‍ അങ്കമാലി പോലീസില്‍ പരാതി നല്‍കുകയായിരുന്ന.ു തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പെണ്‍കുട്ടിയെ ആലപ്പുഴയില്‍ നിന്നും കണ്ടെത്തിയത്. വൈദ്യപരിശോധന നടത്തി പീഡനം നടന്നിട്ടില്ലെന്ന് ഉറപ്പുവരുത്തിയ പോലീസ് പെണ്‍കുട്ടിയെ നെടുമ്പാശ്ശേരി വഴി ബ്രിട്ടനിലേക്ക ്തിരിച്ചയച്ചു.
click on malayalam character to switch languages