1 GBP = 94.93
breaking news

മഹാരാഷ്ട്രയിലെ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെ വീഴില്ല; ഫഡ്‌നാവിസിന്റെ പ്രതികരണം ഇങ്ങനെ

മഹാരാഷ്ട്രയിലെ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെ വീഴില്ല; ഫഡ്‌നാവിസിന്റെ പ്രതികരണം ഇങ്ങനെ

മുംബൈ: ശിവസേന നേതാവ് സഞ്ജയ് റാവത്തും ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത് മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയാണ് ഉണ്ടാക്കിയത്. എന്‍സിപിയെയും കോണ്‍ഗ്രസിനെയും ഒഴിവാക്കി ശിവസേനയും ബിജെപിയും വീണ്ടും കൈകോര്‍ക്കുമോ എന്ന ചോദ്യമാണ് ഈ കൂടിക്കാഴ്ച ഉണ്ടാക്കിയത്.

എന്നാല്‍ ശിവസേനയുമായി കൈകോര്‍ക്കാന്‍ ഉദ്ദേശമില്ലെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് തന്നെ വ്യക്തമാക്കി. സംസ്ഥാനത്തെ ജനങ്ങള്‍ ശിവസേന നയിക്കുന്ന മഹാവികാസ് അഘാഡി സര്‍ക്കാരില്‍ അസന്തുഷ്ടിയിലാണെന്നും സര്‍ക്കാരിന്റെ പ്രശ്‌നങ്ങളാല്‍ തന്നെ അത് നിലംപതിക്കുമെന്നും ഫഡ്‌നാവിസ് പറഞ്ഞു.

താനും റാവത്തും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചക്ക് രാഷ്ട്രീയമാനങ്ങളില്ല. സാമ്‌നയ്ക്ക് വേണ്ടി ഒരു അഭിമുഖം നല്‍കാമോ എന്നാണ് റാവത്ത് ചോദിച്ചത്. അത് സമ്മതിച്ചു. പക്ഷെ എന്റേതായ നിബന്ധനകള്‍ മുന്നോട്ട് വച്ചെന്നും ഫഡ്‌നാവിസ് പറഞ്ഞു.

സഞ്ജയ് റാവത്തും ഫഡ്‌നാവിസ് പറഞ്ഞത് ആവര്‍ത്തിക്കുകയാണ് ചെയ്തത്. സാമ്‌നയ്ക്ക് വേണ്ടി അഭിമുഖം ആലോചിക്കുന്നതിന് വേണ്ടിയായിരുന്നു കൂടിക്കാഴ്ച എന്നാണ് റാവത്ത് പ്രതികരിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more