1 GBP = 103.12

മനോരോഗ ചികിത്സയെ തെറ്റായി ചിത്രീകരിച്ചു; ട്രാൻസിനെതിരെ ഐഎംഎ

മനോരോഗ ചികിത്സയെ തെറ്റായി ചിത്രീകരിച്ചു; ട്രാൻസിനെതിരെ ഐഎംഎ

ഫഹദ് ഫാസിൽ നസ്രിയ നസീം എന്നിവർ കേന്ദ്ര കഥാപാത്രത്തിൽ എത്തിയ ട്രാൻസിനെതിരെ ഐഎംഎ. ചിത്രം പൊതുസമൂഹത്തിൽ മോശം സന്ദേശമാണ് നൽകുന്നത്. ഐഎംഎ കേരളാ ഘടകം ഇത് സംബന്ധിച്ച് സെൻസർ ബോർഡിന് പരാതി നൽകിയിട്ടുണ്ട്. മനോരോഗ ചികിത്സയെ തെറ്റായി ചിത്രീകരിച്ചുവെന്നും ഇത് നീക്കം ചെയ്യണമെന്നും ആവശ്യമുണ്ട്.

നേരത്തെ, സിനിമ കണ്ട തിരുവന്തപുരം സെന്ററിൽ നിന്ന് 17 മിനിറ്റോളം ദൈർഘ്യമുള്ള രംഗങ്ങൾക്ക് കത്രിക വയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് സംവിധായകൻ തയാറായില്ല. തുടർന്ന് മുബൈയിലുള്ള റിവൈസിംഗ് കമ്മറ്റിയുടെ പുനഃപരിശോധനയ്ക്ക് അയച്ചു. ചിത്രം കണ്ട മുംബൈ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) റിവൈസിംഗ് കമ്മറ്റി ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് നൽകുകയായിരുന്നു.

ബാംഗ്ലൂർ ഡേയ്‌സ്, പ്രേമം, പറവ എന്നീ ബ്ലോക്ക്ബസ്റ്ററുകൾക്ക് ശേഷം അൻവർ റഷീദ് എന്റർടെയ്ൻമെന്റ് നിർമിച്ച നാലാമത്തെ സിനിമയാണ് ട്രാൻസ്. ഏഴ് വർഷത്തിന് ശേഷം അൻവർ റഷീദ് സംവിധാനം ചെയ്ത ചിത്രം എന്ന പ്രത്യേകതയും ട്രാൻസിനുണ്ട്. ഫഹദിനൊപ്പം നസ്‌റിയ നസീം, ഗൗതം മേനോൻ, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, വിനായകൻ, ചെമ്പൻ വിനോദ് ജോസ് തുടങ്ങി ഒട്ടേറെ താരങ്ങൾ ട്രാൻസിൽ വഷമിട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more