1 GBP =
breaking news

മദ്യ വിൽപ്പനയ്ക്കുള്ള വിർച്വൽ ക്യൂ ആപ്പിന് പേരായി

മദ്യ വിൽപ്പനയ്ക്കുള്ള വിർച്വൽ ക്യൂ ആപ്പിന് പേരായി

സംസ്ഥാനത്ത് മദ്യ വിൽപ്പനയ്ക്കുള്ള വിർച്വൽ ക്യൂ ആപ്പിന് പേരായി. ബെവ്ക്യു (BEVQ) എന്നാണ് പേര്. ആപ്പ് ഉടൻ ട്രയൽ റൺ നടത്തുമെന്ന് ഫെയർകോഡ് അറിയിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം.

നേരത്തെ മദ്യ വിതരണത്തിനായി സ്റ്റാർട്ടപ് കമ്പനി വികസിപ്പിച്ച മൊബൈൽ ആപ്പ് പ്ലേ സ്റ്റോറിൽ സമർപ്പിച്ചിരുന്നു. പ്ലേസ്റ്റോറിന്റെ പരിശോധനകൾക്ക് ശേഷം 24 മണിക്കൂറിനുള്ളിൽ ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമായേക്കും. തുടർന്ന് പരീക്ഷണാടിസ്ഥാനത്തിൽ ആപ്പ് ഉപയോഗിക്കാൻ കഴിയും. വ്യാഴാഴ്ച മുതൽ ആപ്പ് ഉപയോഗിച്ച് മദ്യവിതരണം ആരംഭിക്കാനാവുമെന്നാണ് കണക്കുകൂട്ടൽ. സാങ്കേതിക തടസം ഉണ്ടായാൽ മാത്രമേ വില്പന നീണ്ടു പോവുകയുള്ളൂ.

വെർച്വൽ ക്യൂ വഴി മദ്യം വിതരണം ചെയ്യാൻ ഇന്നലെ വൈകിട്ടുവരെ 511 ബാറുകളും 222 ബീയർ, വൈൻ പാർലറുകളും സർക്കാരിനെ താൽപര്യം അറിയിച്ചിരുന്നു. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാകും വിതരണം. നേരത്തെ ബെവ്‌കോ രാത്രി 9 വരെ പ്രവർത്തിച്ചിരുന്നു. വെർച്വൽ ക്യൂ വഴിയുള്ള മദ്യവിതരണത്തിന്റെ നടത്തിപ്പും പ്രവർത്തനവും ബെവ്‌കോ മാനേജിങ് ഡയറക്ടറുടെ നിയന്ത്രണത്തിലായിരിക്കും. ജനങ്ങൾക്കുള്ള നിർദ്ദേശങ്ങളും മാർഗരേഖയും അദ്ദേഹം തന്നെ തയ്യാറാക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more