1 GBP = 102.98
breaking news

‘ഭാവിയിൽ കോവിഡ്​ വ്യാപനം തടയാൻ വൈറസി​െൻറ ഉത്ഭവം അറിയണം’ -ലോകാരോഗ്യ സംഘടന തലവൻ

‘ഭാവിയിൽ കോവിഡ്​ വ്യാപനം തടയാൻ വൈറസി​െൻറ ഉത്ഭവം അറിയണം’ -ലോകാരോഗ്യ സംഘടന തലവൻ

കോവിഡ്​ 19ൽ നിന്ന്​ എല്ലാവരും സുരക്ഷിതരാകുന്നതുവരെ ആരും സുരക്ഷിതരല്ലെന്ന്​ ലോകാരോഗ്യ സംഘടന തലവൻ ട്രെഡോസ്​ അദാനോം ഗെബ്രിയേസസ്​. ദരിദ്ര്യ രാജ്യങ്ങൾക്ക്​ ഉൾപ്പെടെ കോവിഡ്​ വാക്​സിൻ വിതരണം ഉറപ്പാക്കുന്നതിന്​ ലോകാരോഗ്യ സംഘടനയുടെ കോവാക്​സ്​ പ്രാരംഭത്തെ അദാനോം പരാമർശിച്ച അദ്ദേഹം സെപ്​റ്റംബറിന്​ ശേഷം ആഗോളതലത്തിൽ പുതുതായി റിപ്പോർട്ട്​ ചെയ്യുന്ന കോവിഡ്​ കേസുകളിൽ വ്യാഴാഴ്​ച ആദ്യമായി ഇടിവ്​ രേഖപ്പെടുത്തിയതായി പറഞ്ഞു. മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമീപകാലത്ത്​ നടപ്പാക്കിയ ബുദ്ധിമു​ട്ടേറിയ നിയന്ത്രണങ്ങളുടെ ഫലമായി യൂറോപ്പിലെ കേസുകളുടെ എണ്ണത്തിൽ കുറവ്​ രേഖപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. 

‘സന്തോഷിക്കാനുള്ള സമയം ഇനിയും ആയിട്ടില്ല. കാരണം ചില രാജ്യങ്ങളിലും സംസ്​കാരങ്ങളിലും അവധിക്കാലം വരാറായി. ഉത്സവ കാലങ്ങളിൽ ഇഷ്​ടപ്പെടുന്ന ആളുകളുമായി ഒരുമിച്ച്​ ജീവിക്കാൻ എല്ലാവരും ആഗ്രഹിക്കും. എന്നാൽ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം നിൽക്കു​േമ്പാൾ അവരെയും നിങ്ങളെയും അപകടത്തിലാക്കാൻ പാടില്ല’ -അദാനോം പറഞ്ഞു. 

നമ്മളെടുക്കുന്ന തീരുമാനങ്ങളിൽ ആരുടെ ജീവിതമാണ്​ ചൂതാട്ടത്തിലാകുന്നതെന്ന്​ നമ്മൾ അറിയണം. ലോകാരോഗ്യ സംഘടനയുടെ നിലപാട്​ വ്യക്തമാണെന്ന്​ നിങ്ങൾക്ക്​ ഉറപ്പുനൽകാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ വൈറസി​െൻറ ഉത്ഭവം അറിയണം. കാരണം ഭാവിയിൽ വീണ്ടും ഇത്​ പൊട്ടിപുറപ്പെടുന്നത്​ തടയാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ഉറവിടം അറിയാൻ ഞങ്ങൾക്ക്​ ചെയ്യാൻ സാധിക്കുന്നത്​ ചെയ്യുന്നുണ്ട്​. ചിലർ ഇതിനെ രാഷ്​ട്രീയവത്​കരിക്കുന്നു. ഞങ്ങളുടെ സ്​ഥാനം വളരെ വ്യക്തമാണ്​. വുഹാനിൽനിന്ന്​ പഠനം തുടങ്ങും. അവിടെ എന്താണ്​ സംഭവിച്ചതെന്ന്​ അറിയുകയും കണ്ടെത്തലുകളെ അടിസ്​ഥാനമാക്കി മറ്റു വഴികൾ തേടുകയും ചെയ്യുമെന്നും അദാനോം കൂട്ടിച്ചേർത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more