1 GBP = 103.33

ഭഗത് സിംഗിന്റെ മണ്ണില്‍ ധര്‍ണ്ണ;സംസ്ഥാനനിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ ആലോചന; കര്‍ഷകരെ സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോകുമെന്ന് അമരീന്ദര്‍ സിംഗ്

ഭഗത് സിംഗിന്റെ മണ്ണില്‍ ധര്‍ണ്ണ;സംസ്ഥാനനിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ ആലോചന; കര്‍ഷകരെ സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോകുമെന്ന് അമരീന്ദര്‍ സിംഗ്

കാര്‍ഷികപരിഷ്‌ക്കരണനിയമങ്ങള്‍ നടപ്പിലാക്കാതിരിക്കാന്‍ ഏതറ്റംവരെയും പോകുമെന്ന പ്രഖ്യാപനവുമായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. മൂന്ന് കാര്‍ഷികപരിഷ്‌ക്കരണ ബില്ലുകളില്‍ പ്രസിഡന്റ് രാം നാഥ് കോവിന്ദ് ഒപ്പുവെച്ചതോടെ, നിയമത്തെ പ്രതിരോധിക്കാന്‍ സംസ്ഥാനനിയമങ്ങള്‍ ഭേദഗതി നടത്തുന്നതുള്‍പ്പെടെയുള്ള സാധ്യതകളെക്കുറിച്ച് ആരായുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമത്തിനെതിരെ തുടര്‍ന്നുവന്നിരുന്ന പ്രതിഷേധങ്ങള്‍ ശക്തിപ്പെടുത്താനാണ് പഞ്ചാബ് സര്‍ക്കാരിന്റെ തീരുമാനം. ഷഹീദ് ഭഗത് സിംഗ് നഗര്‍ ഗ്രാമത്തില്‍ ബില്ലിനെതിരെ ഇന്ന് കുത്തിയിരുന്ന് പ്രതിഷേധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കര്‍ഷകരുടെ ക്ഷേമമാണ് സര്‍ക്കാരിനെ സംബന്ധിച്ച് പ്രധാനമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

കാര്‍ഷികപരിഷ്‌ക്കരണത്തിനായുള്ള പുത്തന്‍ നിയമങ്ങള്‍ പഞ്ചാബിലെ കാര്‍ഷികമേഖലയെ പൂര്‍ണ്ണമായും തകര്‍ക്കുമെന്നും ഈ നിയമത്തിന്റെ തിക്തഫലങ്ങള്‍ ഏറ്റവുമധികം അനുഭവിക്കേണ്ടി വരുന്നത് പഞ്ചാബായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബില്ലില്‍ ഒപ്പുവെയ്ക്കരുതെന്ന പ്രതിപക്ഷപാര്‍ട്ടികളുടെ അഭ്യര്‍ഥന അവഗണിച്ചുകൊണ്ടാണ് പ്രസിഡന്റ് രാം നാഥ് കോവിന്ദ് ബില്ലുകളില്‍ ഒപ്പുചാര്‍ത്തിയത്. അദ്ദേഹത്തിന്റെ നടപടി അത്യന്തം നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷികബില്ലുകളില്‍ തീരുമാനമെടുക്കുന്നതിന് മുന്‍പ് സംസ്ഥാനസര്‍ക്കാരുകളെ വിശ്വാസത്തിലെടുക്കണമായിരുന്നുവെന്നും അദ്ദേഹം തുറന്നടിച്ചു.

നിയമത്തിനെതിരെ പോരാടാന്‍ അടുത്തതായി എന്ത് നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് കാര്‍ഷികരംഗത്തെ വിദഗ്ധരോടും നിയമവിദഗ്ധരോടും കൂടിയാലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നിമത്തില്‍ മിനിമം സപ്പോര്‍ട്ട് പ്രൈസിനെക്കുറിച്ച് പരാമര്‍ശിക്കാത്തതും അതില്‍ കേന്ദ്രം വ്യക്തത വരുത്താത്തതും ബിജെപിയുടെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യുന്നതാമെന്നും അദ്ദേഹം വ്യക്തമാക്കി. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലയില്‍ യാതൊരുവിധത്തിലുമുള്ള വിട്ടുവീഴ്ച്ചയും നടത്താതെ കര്‍ഷകരില്‍ നിന്നും വിളകള്‍ സ്വീകരിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more