1 GBP = 103.12

ബ്രെക്സിറ്റ്‌ നടപ്പാക്കുന്നതിൽ തെരേസാ മെയ് പൂർണ്ണ പരാജയം; പൊതു തിരഞ്ഞെടുപ്പ് ആവശ്യമുന്നയിച്ച് പ്രതിപക്ഷ നേതാവ്

ബ്രെക്സിറ്റ്‌ നടപ്പാക്കുന്നതിൽ തെരേസാ മെയ് പൂർണ്ണ പരാജയം; പൊതു തിരഞ്ഞെടുപ്പ് ആവശ്യമുന്നയിച്ച് പ്രതിപക്ഷ നേതാവ്

ലണ്ടൻ: പ്രധാനമന്ത്രി തെരേസാ മെയ് അവതരിപ്പിച്ച ബ്രെക്സിറ്റ്‌ കരാർ പാർലമെന്റിൽ പരാജയപ്പെടുത്തിയതോടെ ജനറൽ ഇലക്ഷൻ നടത്തണമെന്ന ആവശ്യമുന്നയിച്ച് പ്രതിപക്ഷ നേതാവ് ജെറമി കോർബിൻ രംഗത്തെത്തി. ലേബർ പാർട്ടിയുടെ ബ്രെക്സിറ്റ്‌ പദ്ധതികൾക്ക് പിന്തുണ ആവശ്യപ്പെട്ടുകൊണ്ടാണ് കോർബിൻ രംഗത്തെത്തിയത്. അതേസമയം ലേബർ പാർട്ടി അണികളിൽ നിന്നുണ്ടായ രണ്ടാം റഫറണ്ടം ആവശ്യം അവഗണിച്ചുകൊണ്ടാണ് കോർബിൻ പൊതു തിരഞ്ഞെടുപ്പ് ആവശ്യവുമായി രംഗത്തെത്തിയതെന്നും ശ്രദ്ധേയമാണ്.

ഇന്നലെ രണ്ടാമതും സർക്കാരിന്റെ ബ്രെക്സിറ്റ്‌ പദ്ധതി ബഹുഭൂരിപക്ഷം എംപിമാരുടെ അനുമതിയോടെ തള്ളിയത് സർക്കാരിന്റെ ജനസമ്മിതി കുറയുന്നതിന്റെ തെളിവായാണ് കോർബിൻ ചൂണ്ടിക്കാട്ടുന്നത്. 391നെതിരെ 242 വോട്ടുമായാണ് മേയുടെ ബ്രെക്സിറ്റ്‌ കരാർ പാർലമെന്റിൽ തള്ളിയത്.

അതുകൊണ്ട് തന്നെ പൊതുതിരഞ്ഞെടുപ്പ് ആവശ്യമുന്നയിച്ചാണ് കോർബിനും ലേബർ പാർട്ടിയും രംഗത്തെത്തിയിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more