1 GBP = 103.12

ബെംഗളുരു എഫ്‌സിയെക്കിരെ ഏറ്റുവാങ്ങേണ്ടി വരുമായിരുന്ന തോല്‍വി മൂന്നുമിനുട്ടില്‍ ഒഴിവാക്കി എഫ് സി ഗോ

ബെംഗളുരു എഫ്‌സിയെക്കിരെ ഏറ്റുവാങ്ങേണ്ടി വരുമായിരുന്ന തോല്‍വി മൂന്നുമിനുട്ടില്‍ ഒഴിവാക്കി എഫ് സി ഗോ

ബെംഗളുരു എഫ്‌സിയെക്കിരെ ഏറ്റുവാങ്ങേണ്ടി വരുമായിരുന്ന തോല്‍വി മൂന്നുമിനുട്ടില്‍ ഒഴിവാക്കി എഫ് സി ഗോവ. കളിയിലുടനീളം വ്യക്തമായ ആധിപത്യം നിലനിര്‍ത്തിയിരുന്നെങ്കിലും രണ്ടാം പകുതിയില്‍ ഗോവ ടീം തോല്‍വിയുടെ വക്കത്തായിരുന്നു. അവിടെനിന്നാണ് മുന്നു മിനുട്ടിനിടയിലെ നാടകീയ തിരിച്ചുവരവ് നടത്തി ഗോവ ഇന്നത്തെ മത്സരത്തിന്റെ ആവേശമുയര്‍ത്തിയത്. ക്ലെയ്റ്റന്‍ സില്‍വ, യുവാനന്‍ എന്നിവര്‍ 28, 57 മിനുട്ടുകളില്‍ ഗോളടിച്ച് സ്‌കോര്‍ ബോര്‍ഡ് രണ്ട് – ഒന്നില്‍ എത്തിച്ചതോടെ ബെംഗളുരു ജയം ഉറപ്പിക്കുകയായിരുന്നു. എന്നാല്‍ 66, 69 മിനുട്ടുകളില്‍ ബെംഗളുരുവിനെ ഞെട്ടിച്ച് ഇഗോര്‍ ആംഗ്യുളോ ഗോവയെ തോല്‍വിയില്‍ നിന്നുതിരിച്ചുപിടിച്ചു.

മത്സരത്തിന്റെ ആദ്യ പകുതി ഗോളില്ലാതെ നീങ്ങവെയാണ് 28ാം മിനുട്ടില്‍ ബെംഗളുരു എഫ്‌സി ആദ്യ ഗോള്‍ വലയിലാക്കിയത്. ഖാബ്രെയുടെ ലോംഗ് ത്രോ ഹെഡ്ഡറിലൂടെ വലയ്ക്കകത്താക്കിയ ക്ലെയ്ന്റന്‍ സില്‍വയായിരുന്നു ഗോളിനുടമ. അതോടെ കളി തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലേക്ക് ചുവടുമാറിയെങ്കിലും ഒന്നാം പകുതിയില്‍ ഗോവയുടെ ശ്രമം വിഫലമായി. ഇതിനിടെ 44ാം മിനുട്ടില്‍ സില്‍വയും സുനില്‍ ഛേത്രിയും ചേര്‍ന്ന് നടത്തിയ മുന്നേറ്റവും ബെംഗളുരുവിന് അനുകൂല കാലാവസ്ഥയുടെ സൂചന നല്‍കി.

രണ്ടാം പകുതിയില്‍ സമനിലയെങ്കിലും ഉറപ്പിക്കാന്‍ പൊരുതിയ ഗോവയ്ക്ക് 56ാം മുനുട്ടില്‍ അടുത്ത തിരിച്ചടി ഗോള്‍ ഏറ്റുവാങ്ങേണ്ടിവന്നു. മലയാളിയായ ആഷിഖ് കരുണിയനെ വീഴ്തിയതില്‍ ഗോവയ്‌ക്കെതിരെ വിധിച്ച ഫൗളായിരുന്നു ആ ഫ്രീകിക്ക് ഗോളിന് കാരണമായത്. യുവാനന്‍ സ്വന്തമാക്കിയ ആ ഗോളോടുകൂടി മത്സരം തങ്ങളുടേതെന്ന് ബെഗംളുരു ഉറപ്പിച്ചു.

എന്നാല്‍ തോല്‍വി കടക്കാന്‍ ബംഗളുരുവിന് വേണ്ടി വന്നത് വെറും മൂന്നുമിനുട്ടാണ്. കളിയുടെ 66ാം മിനുട്ടില്‍ ആംഗ്യുളോ ആദ്യ ഗോള്‍ ബെംഗളുരു വലയ്ക്കകത്താക്കി. ഒരു സമനിലയിലേക്കുള്ള പ്രതീക്ഷ ഗോവന്‍ ആരാധകരുടെയുള്ളില്‍ ഉദിയ്ക്കുമ്പോഴേക്കും ബെംഗളുരു വല വീണ്ടും കുലുങ്ങി. ഇത്തവണയും ആഗ്യുളോ തന്നെയായിരുന്നു പന്തിനെ ലക്ഷ്യം കാണിച്ചത്. ആദ്യ ഗോള്‍ ഇടത് വിങില്‍ നിന്നും രണ്ടാം ഗോള്‍ വിങില്‍ നിന്നുമായിരുന്നുവെന്നുമാത്രം. രണ്ട് ഗോളും അസിസ്റ്റ് ചെയ്തത് രണ്ടാം പകുതിയില്‍ പകരക്കാരനായി വന്ന ബ്രെന്‍ഡന്‍ ഫെര്‍ണാണ്ടസായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more