1 GBP = 103.70

ബി.ജെ.പി ആധിപത്യം സ്​ഥാപിക്കുന്നത്​ തെലങ്കാനയിലെ ജനങ്ങൾ തടയും -അസദുദ്ദീൻ ഉവൈസി

ബി.ജെ.പി ആധിപത്യം സ്​ഥാപിക്കുന്നത്​ തെലങ്കാനയിലെ ജനങ്ങൾ തടയും -അസദുദ്ദീൻ ഉവൈസി

ഹൈദരാബാദ്​: സംസ്​ഥാനത്ത്​ ബി.ജെ.പി ആധിപത്യം സ്​ഥാപിക്കുന്നത്​ തെലങ്കാനയിലെ ജനങ്ങൾ തടയുമെന്നുറപ്പുണ്ടെന്ന്​ എ.ഐ.എം.ഐ.എം പ്രസിഡന്റ് അസദുദ്ദീൻ ഉവൈസി. ഗ്രേറ്റർ ഹൈദരാബാദ്​ മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ്​ ഫലത്തിന്​ പിന്നാലെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ജനാധിപത്യപരമായ രീതിയിൽ ഞങ്ങൾ ബി.ജെ.പിയോട് പോരാടും. തെലങ്കാനയിലെ ജനങ്ങൾ ബി​.ജെ.പി ആധിപത്യം സ്​ഥാപിക്കുന്നത് തടയുമെന്ന്​​ ഉറപ്പുണ്ട്. 44 സീറ്റുകളിൽ ഞങ്ങൾ വിജയിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാവരെയും ബന്ധപ്പെടുകയും അവരുടെ പ്രവർത്തനം അടുത്തദിവസം മുതൽ ആരംഭിക്കാൻ ആവശ്യപ്പെടുകയും ചെയ്​തു -ഉവൈസി പറഞ്ഞു.

‘സീറ്റുകളുടെ എണ്ണം കുറഞ്ഞെങ്കിലും ടി.ആർഎസ് ശക്തമായ രാഷ്ട്രീയ പാർട്ടിയാണ്​. അവർ തെലങ്കാനയുടെ പ്രാദേശിക വികാരത്തെ പ്രതിനിധീകരിക്കുന്നു. തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ പ്രകടനം കെ. ചന്ദ്രശേഖർ റാവു അവലോകനം ചെയ്യുമെന്ന് ഉറപ്പുണ്ട്​’ -ഉവൈസി കൂട്ടിച്ചേർത്തു.

150 സീറ്റുകളിലേക്ക്​ നടന്ന തെരഞ്ഞെടുപ്പിൽ തെലങ്കാന രാഷ്​ട്ര സമിതി (ടി.ആർ.എസ്​) 55 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. കഴിഞ്ഞതവണ ഇവർക്ക്​ 99 സീറ്റുകളുണ്ടായിരുന്നു. അതേസമയം, നാല്​ സീറ്റ്​ മാത്രമുണ്ടായിരുന്ന ബി.ജെ.പി 48 സീറ്റുകൾ നേടി വൻ മുന്നേറ്റമാണ്​ നടത്തിയത്​. എ.ഐ.എം.ഐ.എം 44 സീറ്റുകൾ നിലനിർത്തിയപ്പോൾ കോൺഗ്രസ്​ രണ്ട്​ സീറ്റിലൊതുങ്ങി. എ.ഐ.എം.ഐ.എം പിന്തുണയോടെ ടി.ആർ.എസ്​ ഭരണം തുടരുമെന്നാണ്​ റിപ്പോർട്ട്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more