1 GBP = 103.12

ഫ്രാന്‍സില്‍ അഭയാർഥികൾക്കെതിരെ പൊലീസ് അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകൾ

ഫ്രാന്‍സില്‍ അഭയാർഥികൾക്കെതിരെ പൊലീസ് അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകൾ

ഫ്രാന്‍സില്‍ അഭയാർഥികൾക്കെതിരെ പൊലീസ് അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകൾ പുറത്തു വന്നു. ഒരു വർഷത്തിനിടെ 1000ത്തില്‍ അധികം മനുഷ്യാവകാശ ലംഘന പ്രവർത്തനങ്ങളാണ് പൊലീസിന്‍റെ ഭാഗത്തു നിന്ന് മാത്രമായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഫ്രാന്‍സിലെ മനുഷ്യാവകാശ പ്രവർത്തകർ പുറത്തു വിട്ട റിപ്പോർട്ടിലാണ് പൊലീസിനെതിരായുള്ള ഗുരുതര ആരോപണം. ഒരു വർഷത്തിനിടെ 972 അക്രമങ്ങളാണ് പൊലീസിന്‍റെ നേതൃത്വത്തില്‍ ഫ്രാന്‍സില്‍ അരങ്ങേറിയത്. 2018 ജനുവരി 25ന് കാലിസില്‍ പ്രദേശവാസികൾക്കു നേരെ പൊലീസ് നടത്തിയ കണ്ണീര്‍ വാതക പ്രയോഗത്തില്‍ 16കാരന് കാഴ്ച ശക്തി നഷ്ടപ്പെട്ടിരുന്നു. പുറത്തു വന്ന റിപ്പോർട്ട് പ്രകാരം കാലിസിലേക്ക് എത്തിയ അഭയാർഥികളെ ഇല്ലായ്മ ചെയ്യാന്‍ പൊലീസ് മനപൂർവം കണ്ണീര്‍ വാതക പ്രയോഗം നടത്തി എന്നാണ് പറയപ്പെടുന്നത്.

15 മീറ്റർ അകലെ നിന്നും വെടിയുതിർത്ത് അഭയാർഥികളെ വധിക്കാന്‍ ശ്രമിച്ചെന്നും റിപ്പോർട്ടില്‍ പറയുന്നു. അഭയാർഥികളെ പൊലീസ് ശാരീരീകമായ പീഡനത്തിന് ഇരയാക്കിയെന്നും റിപ്പോർട്ടുകൾ പറയുന്നു. 124 കേസുകളാണ് ഇത്തരത്തില്‍ റിപ്പോർട്ട് ചെയ്തത്. ആഗസ്റ്റില്‍ തെരുവില്‍ കിടന്നുറങ്ങിയ അഫ്ഗാന്‍ ബാലനെ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്നും റിപ്പോർട്ടില്‍ പറയുന്നു. ഗർഭിണിയായ യുവതിക്കു നേരെയും മർദ്ദനമുണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാല്‍ ഫ്രാന്‍സ് പൊലീസിന്‍റെ ഭാഗത്തു നിന്നും റിപ്പോർട്ടിന്‍മേല്‍ വിശദീകരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more