1 GBP = 104.16

ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റിൽ പ്രതിഷേധം; വൈദികനെ ഉടൻ മോചിപ്പിക്കണമെന്ന് മാർ. ജോസഫ് സ്രാമ്പിക്കൽ

ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റിൽ പ്രതിഷേധം; വൈദികനെ ഉടൻ മോചിപ്പിക്കണമെന്ന് മാർ. ജോസഫ് സ്രാമ്പിക്കൽ


ഫാ. ടോമി എടാട്ട്പിആർഒ

ലണ്ടൻ: മനുഷ്യാവകാശ പ്രവർത്തകനും കത്തോലിക്കാപുരോഹിതനുമായ ഫാ. സ്റ്റാൻ സ്വാമിയെ അറസ്റ്റുചെയ്ത സംഭവത്തിൽ ശക്തമായ പ്രതിഷേധംരേഖപ്പെടുത്തി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത. പ്രായാധിക്യവും മറ്റ് ആരോഗ്യപ്രശ്നങ്ങളുമുള്ള ഫാ. സ്റ്റാൻ സ്വാമിയെ എത്രയും പെട്ടെന്ന്മോചിതനാക്കണമെന്നും അദ്ദേഹത്തിന്റെവസതിയിലേക്ക് തിരികെ അയക്കണമെന്നുംരൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽആവശ്യപ്പെട്ടു. എപ്പാർക്കിയുടെ ലണ്ടൻ റീജിയണിലെഅൽമായ പരിശീലന പരിപാടി ഉദഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യാവകാശ പ്രവർത്തനങ്ങളെ ഒരു ദൈവികശുശ്രൂഷയായി കണ്ടുകൊണ്ട് ദുർബലരെയുംപാർശ്വവത്ക്കരിക്കപ്പെട്ടവരെയും സമൂഹത്തിന്റെമുഖ്യധാരയിലേക്ക് കൊണ്ടുവരുവാൻ സഭ എന്നുംപ്രതിജ്ഞാബദ്ധമായിരുന്നുവെന്ന് മാർ സ്രാമ്പിക്കൽഓർമ്മിപ്പിച്ചു. ഫാ. സ്റ്റാൻ സ്വാമിയെപ്പലെയുള്ളനിസ്വാർത്ഥമതികളായ നിരവധി പ്രേഷിതരിലൂടെയാണ്ഈ ദൈവീകശുശ്രൂഷയിൽ സഭ പങ്കാളിയാകുന്നത്. ആദിവാസികളുടെയും സമൂഹത്തിൽ പിന്നോക്കംനിൽക്കുന്നവരുടെയും ഉന്നമനത്തിനു വേണ്ടിയുള്ളപരിശ്രമങ്ങളെ തകർക്കാനുള്ള ഈ ശ്രമത്തിൽ നിന്നുംഅധികാരികൾ പിൻവാങ്ങണമെന്നും ബിഷപ്പ്അഭിപ്രായപ്പെട്ടു. 

ഭീമകൊരേഗാവ് സംഭവുമായി ബന്ധമുണ്ടെന്ന്ആരോപിച്ച് ദേശീയ അന്വേഷണ സമിതി കഴിഞ്ഞവ്യാഴാഴ്ച്ച വൈകിട്ടാണ് ഫാ. സ്റ്റാൻ സ്വാമിയെഅദ്ദേഹത്തിന്റെ താമസസ്ഥലത്തെത്തി അറസറ്റ്ചെയ്തു കൊണ്ട് പോയത്. എന്നാൽ തനിക്ക് ഈസംഭവുമായി യാതൊരു ബന്ധവും ഇല്ലെന്ന് വൈദികൻതന്നെ വെളിപ്പെടുത്തിയിരുന്നു.   

പൗരാവകാശങ്ങൾ ധ്വംസിക്കപ്പെടാതിരിക്കുവാനുംഎല്ലാവർക്കും തുല്യപരിഗണ ഉറപ്പുവരുത്തുവാനുംഭരണകൂടം തയ്യാറാകണമെന്നും ഫാ. സ്റ്റാൻ സ്വാമിയെഉടൻ മോചിപ്പിക്കണമെന്നും ബിഷപ്പ് തന്റെസന്ദേശത്തിൽ ആവശ്യപ്പെട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more