1 GBP = 103.12

പ്രവാസികൾക്ക് സഹായഹസ്തവുമായി സീറോമലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ

പ്രവാസികൾക്ക് സഹായഹസ്തവുമായി സീറോമലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ

പ്രെസ്റ്റൻ: വർദ്ധിച്ചു വരുന്ന കോവിഡ് രോഗത്തിന്റെപ്രതിസന്ധിയിൽ വിഷമമനുഭവിക്കുന്ന പ്രവാസികളെസഹായിക്കുന്നതിനുവേണ്ടി സീറോ മലബാർഎപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ

പിആർഓ ഫാ. ടോമി എടാട്ട് ചെയർമാനായി പ്രത്യേകഹെൽപ് ഡെസ്ക് രൂപീകരിച്ചതായി രൂപതാകേന്ദ്രത്തിൽനിന്നും അറിയിച്ചു. പ്രവാസികളായ മലയാളികളുംസമീപകാലത്ത് യുകെയിൽ എത്തിച്ചേർന്നവരുംഉപരിപഠനത്തിനായി എത്തിയ വിദ്യാർത്ഥികളുംഅടിസ്ഥാനസൗകര്യത്തിനും ആവശ്യങ്ങൾക്കുമായിബുദ്ധിമുട്ടനുഭവിക്കുന്നുവെങ്കിൽ ഈഹെൽപ്‌ഡെസ്‌കുമായി ബന്ധപ്പെടാവുന്നതാണ്.

 

ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെഇടവകാംഗങ്ങളിൽനിന്നുമാണ്സന്നദ്ധസേവനത്തിനായി വോളണ്ടിയർമാരുടെകൂട്ടായ്മ രൂപീകരിച്ചിരിക്കുന്നത്. രാജ്യത്തിൻറെവിവിധഭാഗങ്ങളിൽ നിന്നുമായി ആയിരത്തിലധികംപേരാണ് ഈ കൂട്ടയ്മയുടെ ഭാഗമായിട്ടുള്ളത്.

യുകെയുടെ എല്ലാഭാഗത്തും അത്യാവശ്യ ഘട്ടങ്ങളിൽഅടിയന്തിര സഹായം എത്തിക്കാനുതകുന്നരീതിയിലുള്ള കോ-ഓർഡിനേഷനാണ്രൂപപ്പെടുത്തിയിരിക്കുന്നതെന്ന്

ഫാ. ടോമി എടാട്ട് അറിയിച്ചു.

 

കോവിഡ്-19 രാജ്യത്തെ ഗ്രസിച്ചു തുടങ്ങിയപ്പോൾതന്നെ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽവിവിധ റീജിയനുകളിൽസഹായമാവശ്യമുള്ളവർക്കായി ഹെല്പ് ലൈൻനമ്പരോടുകൂടിയ വോളന്റിയേഴ്‌സ് കൂട്ടായ്മ രൂപീകരിച്ച്പ്രവർത്തനങ്ങൾ നടത്തിവരികയായിരുന്നു. നാട്ടിൽപോകാനാവാതെ ബുദ്ധിമുട്ടനുഭവിക്കുന്ന നിരവധിവിദ്യാർത്ഥികളെയും യുകെയിൽ ജോലിക്കായിപുതിയതായി എത്തുകയും ജോലിയിൽപ്രവേശിക്കാനാവാതെ ബുദ്ധിമുട്ടുകയും ചെയ്യുന്നനിരവധിപേരെ ഇതിനോടകം സഹായിക്കാൻ ഈകൂട്ടായ്മക്ക് കഴിഞ്ഞു.

 

എന്നാൽ വൈറസ് വ്യാപനം രൂക്ഷമായസാഹചര്യത്തിൽ നാട്ടിൽ നിന്നും നിരവധിമാതാപിതാക്കൾ യുകെയിലുള്ള തങ്ങളുടെ മക്കളുടെനിലവിലെ അവസ്ഥയിൽ ആശങ്കാകുലരാണ്. ഈസാഹചര്യത്തിൽ രൂപതയിലെ ഇടവകകളുടെയുംമിഷനുകളുടെയും സഹായത്തോടെ യുകെയിലുള്ളപ്രവാസികളിൽ എല്ലാവരിലും സഹായമെത്തിക്കുകഎന്ന ഉദ്യമമാണ് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതഏറ്റെടുത്തിരിക്കുന്നതെന്ന് രൂപതാധ്യക്ഷൻ മാർജോസഫ് സ്രാമ്പിക്കൽ പറഞ്ഞു. സഭ എല്ലായ്‌പ്പോഴുംപ്രാർത്ഥനയോടും പിന്തുണയോടും കൂടെഎല്ലാവരുടെയും ഒപ്പം ഉണ്ടെന്നും നാം ചെയ്യുന്നനന്മകളെയും പ്രാർത്ഥനകളെയും പ്രവർത്തനങ്ങളെയുംദൈവം വിലമതിക്കുന്നുവെന്നും സഹോദരങ്ങളെസഹായിക്കുവാനുള്ള വിളിയിൽ നാംപങ്കുചേരണമെന്നും അഭിവന്ദ്യ പിതാവ് തന്റെസന്ദേശത്തിൽ ഓർമിപ്പിച്ചു.

 

ഹെല്പ് ലൈൻ ഡെസ്ക്: Rev Fr Tomy Adatt – Coordinator of the helpline (mob no. +44. 7448836131), Very Rev Mgr Antony Chundelikkatt (07478273948), Very Rev Mgr Sajimon Malayil Puthenpurackal 07913653154), Very Rev Mgr . Jino Varghese Arikkatt MCBS (mob no. 07731507221), Very Rev Mgr George Chelackal (07455307570) and Rev Fr Mathew Pinakkattu (07788790928).

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more