1 GBP = 103.12

പി.സി. ജോർജി​െൻറ യു.ഡി.എഫ് പ്രവേശനം: ജോസഫ് വാഴക്കനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു

പി.സി. ജോർജി​െൻറ യു.ഡി.എഫ് പ്രവേശനം: ജോസഫ് വാഴക്കനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു

ഈരാറ്റുപേട്ട: പി.സി. ജോർജി​​െൻറ യു.ഡി.എഫ് പ്രവേശനവുമായി ബന്ധപ്പെട്ട്​ ചർച്ചക്കുവന്ന കോൺഗ്രസ്  ഐ ഗ്രൂപ് നേതാവ് ജോസഫ് വാഴക്കനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. വാഴക്കനും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വാക്​തർക്കവും ഉണ്ടായി.

ശനിയാഴ്ച വൈകീട്ട് നാലോടെയാണ് ഐ ഗ്രൂപ് നേതാവ് നിയാസ് വെള്ളുപറമ്പിലി​​െൻറ വീട്ടിൽ ഗ്രൂപ് യോഗം ചേർന്നത്. ജോസഫ് വാഴക്കൻ, ഫിലിപ് ജോസഫ്, ബിജു പുന്നത്തനം എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. പി.സി. ജോർജി​​െൻറ യു.ഡി.എഫ് പ്രവേശനം ചർച്ച ചെയ്യാനും ജോർജിന് പ്രാദേശിക പിന്തുണ ഉറപ്പാക്കാനുമാണ് ഐ ഗ്രൂപ് യോഗം ചേർന്നതെന്നാണ് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നത്.

യോഗം കഴിഞ്ഞിറങ്ങിയ ജോസഫ് വാഴക്ക​​െൻറ വാഹനം യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. ഏറെനേരം വാക്കേറ്റമുണ്ടായി. വാഴക്കനൊപ്പമെത്തിയ പ്രവർത്തകനുമായി നേരിയ ഉന്തും തള്ളുമുണ്ടായി. എന്നാൽ, പി.സി. ജോർജിനെ യു.ഡി.എഫിൽ എടുക്കുന്ന വിഷയത്തിൽ പൂഞ്ഞാർ മണ്ഡലത്തിലെ ബഹുഭൂരിപക്ഷം കോൺഗ്രസ്, മുസ്​ലിംലീഗ് പ്രവർത്തകർക്കും ശക്തമായ എതിർപ്പുണ്ടെന്നും ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും മണ്ഡലം പ്രസിഡൻറുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാനാണ് യോഗം ചേർന്നതെന്നും ഡി.സി.സി മെംബറും യോഗാധ്യക്ഷനുമായിരുന്ന പി.എച്ച്. നൗഷാദ് വ്യക്തമാക്കി.

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനുമുമ്പ്​ പാർട്ടിയെ ശക്തിപ്പെടുത്തുന്ന കാര്യങ്ങളാണ് ചർച്ചചെയ്തത്. പി.സി. ജോർജിനെ മുന്നണിയിലെടുക്കുന്ന കാര്യം ചർച്ച ചെയ്തിട്ടില്ലെന്നും യു.ഡി.എഫിലേക്ക് ജോർജിനെ എടുക്കരു​െതന്നാണ് നിലപാടെന്നും പി.എച്ച്.  നൗഷാദ് പറഞ്ഞു. ജോസഫ് വാഴക്കനെ ഈരാറ്റുപേട്ടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടയുന്നു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more