1 GBP = 104.04

പാലാരിവട്ടം പാലം ഇന്ന് മുതല്‍ പൊളിച്ചുതുടങ്ങും; സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കില്ല; ആദ്യ ദിവസങ്ങളില്‍ ഗതാഗത നിയന്ത്രണമില്ല

പാലാരിവട്ടം പാലം ഇന്ന് മുതല്‍ പൊളിച്ചുതുടങ്ങും; സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കില്ല; ആദ്യ ദിവസങ്ങളില്‍ ഗതാഗത നിയന്ത്രണമില്ല

പാലാരിവട്ടം പാലം ഇന്ന് രാവിലെ മുതല്‍ പൊളിച്ചുതുടങ്ങും. ഡിഎംആര്‍സി, പൊലീസ്, ദേശീയപാത അതോറിറ്റി എന്നിവര്‍ സംയുക്തമായി പരിശോധന നടത്തിയശേഷമാകും നിര്‍മ്മാണത്തകരാറുള്ള പാലം പൊളിക്കല്‍ നടപടികള്‍ ആരംഭിക്കുക. ആദ്യ ദിവസങ്ങളില്‍ ഗതാഗതനിയന്ത്രണങ്ങള്‍ ഉണ്ടാകില്ല.
പാലത്തിന്റെ പിയറുകളും പിയര്‍ ക്യാപ്പുകളും ഉള്‍പ്പെടുന്ന മേല്‍ഭാഗമാണ് പൊളിച്ചുപണിയുന്നത്.

ഡിഎംആര്‍സിയുടെ മേല്‍നോട്ടത്തില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയാണ് പാലം പണിയുന്നത്. പാലം പൊളിക്കുന്നതിന് സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കില്ല. പാലത്തില്‍ നിന്നും യന്ത്ര സഹായത്തോടെ ടാര്‍ ഇളക്കിമാറ്റുന്ന ജോലികള്‍ രാവിലെ 9 മുതല്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പൊളിക്കുന്ന ഗര്‍ഡറുകള്‍ ചെല്ലാനത്ത് കടല്‍ ഭിത്തി നിര്‍മ്മാണത്തിന് ഉപയോഗിക്കാനുള്ള സാധ്യതകളെക്കുറിച്ചും അധികൃതര്‍ ആലോചിച്ചുവരികയാണ്.

പാലം പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തേണ്ട ഗതാഗത നിയന്ത്രണം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ട്രാഫിക് പൊലീസ് ഉന്നതര്‍ നിര്‍മ്മാണസ്ഥലം സന്ദര്‍ശിക്കും. യാത്രക്കാരെ വലിയ രീതിയില്‍ ബുദ്ധിമുട്ടിക്കുന്ന ഗതാഗത നിയന്ത്രണങ്ങല്‍ ഉണ്ടാകില്ല. രാത്രിയും പകലും പാലം പണി നടക്കും. ഗര്‍ഡര്‍ അറുത്തുമാറ്റാനുള്ള സംവിധാനങ്ങള്‍ കൊച്ചിയില്‍ത്തന്നെ ലഭ്യമാണെന്ന് അധികൃതര്‍ അറിയിച്ചു. പൊടിശല്യം ഒഴിവാക്കാന്‍ പണി നടക്കുന്നതിന്റെ ഇരുവശവും നെറ്റുകൊണ്ട് മറയ്ക്കും. 8 മാസം കൊണ്ട് പുനര്‍നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ പദ്ധതി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more